17 മാസമായി ശമ്പളമില്ലാതെ ഭെല്‍ ഇ എം എല്‍ ജീവനക്കാര്‍: സര്‍ക്കാരുകള്‍ കണ്ണ് തുറക്കണമെന്ന് എസ് ടി യു
May 2, 2020, 22:12 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2020) കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിക്കാതെ പട്ടിണിയിലാവുകയും ജീവിതം തന്നെ താളം തെറ്റുകയും ചെയ്ത കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ ജീവനക്കാര്‍ക്ക് ജീവിക്കാനുള്ള ശമ്പളമോ സാമ്പത്തിക സഹായമോ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭെല്‍ ഇ എം എല്‍ തൊഴിലാളികള്‍ പൂര്‍ണമായും പ്രതിസന്ധിയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടും ഭെല്‍ ഇ എം എല്‍ ജീവനക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ കൈവശമുള്ള കേന്ദ്രം ജീവനക്കാരെ ശത്രുക്കളായാണ് കാണുന്നത്. സബ്‌സിഡിയറി കമ്പനിയായ ഭെല്‍ ഇ.എം.എല്ലിന് നല്‍കാനുള്ള തുകകള്‍ പോലും പിടിച്ച് വെച്ച് കമ്പനിയെ ഇല്ലാതാക്കാനാണ് ശ്രമം.
കമ്പനി ഏറ്റെടുത്ത് പുനരുദ്ധരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രവുമായി സംസാരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കടുത്ത അവഗണനയില്‍ ജീവിതം കൈവിട്ട് പോയ ഭെല്‍ ഇ.എം.എല്‍ ജീവനക്കാര്‍ക്ക് ശമ്പളമോ, സാമ്പത്തിക സഹായമോ നല്‍കി അതിഥി തൊഴിലാളികളോട് കാണിക്കുന്ന പരിഗണനയെങ്കിലും നല്‍കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Employees, STU, No salary for Bhel employees