ശമ്പളമില്ലാതെ ഏഴ് മാസം; ഭെല്‍ ഇ എം എല്‍ ജീവനക്കാര്‍ കമ്പനിക്കകത്ത് സത്യഗ്രഹം തുടങ്ങി
Jul 23, 2019, 12:37 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 23.07.2019) കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ ഭെല്‍ ഇ എം എല്‍ കമ്പനിയില്‍ ജീവനക്കാര്‍ കമ്പനിക്കകത്ത് എസ് ടി യുവിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കമ്പനി നിലവില്‍ കേന്ദ്ര പൊതുമേഖലയില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ (ഭെല്‍) സബ്‌സിഡിയറി യൂണിറ്റാണ്. കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത ഭെല്ലിനാണ്. എന്നാല്‍ ശമ്പളം നല്‍കുന്നില്ലെന്ന് മാത്രമല്ല ഉത്പാദനം നടത്താനാവശ്യമായ പ്രവര്‍ത്തന മൂലധനം പോലും ഭെല്‍ നല്‍കുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു.
കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കമ്പനിക്കകത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. എസ് ടി യു നേതാക്കളായ കെ പി മുഹമ്മദ് അഷ്‌റഫ്, ടി അബ്ദുല്‍ മുനീര്‍, സി കെ വേലായുധന്‍ എന്നിവരാണ് സത്യാഗ്രഹ സമരം നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral puthur, STU, No Salary for 7 months; Employees conducting Strike before Bhel EML
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mogral puthur, STU, No Salary for 7 months; Employees conducting Strike before Bhel EML
< !- START disable copy paste -->