city-gold-ad-for-blogger

മാനേജ്‌മെന്റ് നിര്‍ദേശിച്ച സംഘാടക സമിതിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല; പ്രതിഷേധത്തെ തുടര്‍ന്ന് യോഗം പിരിഞ്ഞു

നീലേശ്വരം: (www.kasargodvartha.com 08.11.2017) പടന്നക്കാട് നെഹ്റു കോളജ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരിക്കാന്‍ ചേര്‍ന്ന യോഗം കമ്മിറ്റി രൂപീകരിക്കാതെ പിരിഞ്ഞു. മുപ്പതിനായിരത്തോളം പൂര്‍വ വിദ്യാര്‍ത്ഥികളുള്ള കോളജില്‍ മാനേജ്മെന്റ് അവതരിപ്പിച്ച സംഘാടക സമിതി പാനലില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ എവിടെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതാണു പ്രതിഷേധമുയര്‍ത്തിയത്.

മാനേജ്‌മെന്റ് നിര്‍ദേശിച്ച സംഘാടക സമിതിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല; പ്രതിഷേധത്തെ തുടര്‍ന്ന് യോഗം പിരിഞ്ഞു


കോളജ് മാനേജര്‍ ഡോ. കെ. വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. പി.വി. പുഷ്പജയുടെ അഭാവത്തില്‍ ഇന്‍ ചാര്‍ജ് ഡോ. പി.വിജയനാണ് പാനല്‍ അവതരിപ്പിച്ചത്. 120 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ഭൂരിഭാഗവും പൂര്‍വ വിദ്യാര്‍ത്ഥികളും റിട്ട. അധ്യാപക, അധ്യാപകേതര ജീവനക്കാരുമായിരുന്നു. കോളജ് മാനേജര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സംഘാടക സമിതിയുടെ മെയിന്‍ കമ്മിറ്റി ഭാരവാഹികളായോ സബ് കമ്മിറ്റിയുടെ താക്കോല്‍ സ്ഥാനങ്ങളിലോ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യമില്ലെന്നാരോപിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ കമ്മിറ്റി രൂപീകരണം പിന്നത്തേക്കു മാറ്റി യോഗം പിരിച്ചു വിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Meeting, College, No representation for old students; meeting stopped.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia