city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍ത്താവിനെ കൊന്നിട്ടും കൂസലില്ലാതെ സക്കീന;മുഖം മറച്ച് കാമറക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മറിന്റെ ശ്രമം

കാസര്‍കോട്:(www.kasargodvartha.com 27/10/2018) മൊഗ്രാല്‍പുത്തുര്‍ ബെളളീര്‍ സ്വദേശിയും ബേവിഞ്ച സ്റ്റാര്‍ നഗറിലെ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞിയെ (41) കൊലപ്പെടുത്തിയ ഭാര്യ സക്കീന കൂസലില്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. അതേ സമയം ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ കണ്ണിന് മുന്നില്‍ മുഖം മറച്ചാണ് ഉമ്മര്‍ പോലീസ് ജീപ്പില്‍ കയറിയത്.

ആറര വര്‍ഷം മുമ്പ് ഇവര്‍ നടത്തിയ കൊലപാതകം പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്. ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അവസ്ഥ സക്കീനയെ മാനസികമായി അലട്ടിയിരുന്നു. ഇവര്‍ക്ക് രണ്ട് മകളാണ് ഉള്ളത്. ഇടയ്ക്കിടെ ഉമ്മര്‍ സ്വത്ത് വില്‍പനയുടെ പേരില്‍ വീട്ടിലെ നിത്യ സന്ദര്‍ശകനായതോടെ സക്കീനയുമായി കൂടുതല്‍ അടുത്തു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സക്കീന ഉമ്മറിന്റെ സഹായം തേടി. നിരവധി തവണ ചികിത്സയ്ക്കായി മംഗളുരുവിലെ ആശുപത്രിയിലേക്കും ഒപ്പം പോയിരുന്നു. ഇവരുടെ സൗഹൃദ് ബന്ധം അതിര് കടന്നു. ഇതിനിടയില്‍ മുഹമ്മദ് കുഞ്ഞിയുടെ ലക്ഷക്കണക്കിന് രൂപ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മുഹമ്മദ് കുഞ്ഞിയെ തറവാട് വീട്ടില്‍ നിന്നും അകറ്റാന്‍ ഉമ്മറും സക്കീനയും ചേര്‍ന്ന് തന്ത്രം മെനഞ്ഞു.

ഭര്‍ത്താവിനെ കൊന്നിട്ടും കൂസലില്ലാതെ സക്കീന;മുഖം മറച്ച് കാമറക്കണ്ണുകളില്‍നിന്ന്  രക്ഷപ്പെടാന്‍ ഉമ്മറിന്റെ ശ്രമം

ഇതിനിടയിലാണ് ഇവര്‍ അടുക്കത്ത്ബയലിലെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറിയത്. ഇവിടെ വെച്ച് മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുക്കളുടെ രേഖകള്‍ എല്ലാം സക്കീനയുടെ പേരിലേക്ക് മാറ്റി. പിന്നീടാണ് താമസം ബേവിഞ്ച സ്റ്റാര്‍ നഗറിലേക്ക് മാറ്റുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കൊലപാതകം പുറത്തറിയാതിരിക്കാന്‍ വീടുകള്‍ മാറിക്കൊണ്ടിരുന്നു. വീടുകളിലേക്ക് മാറുമ്പോള്‍ കൂടെ ഒരാളുണ്ടായിരുന്നു. ഇയാളെ ഭര്‍ത്താവെന്നായിരുന്നു വാടകക്കാരെ പരിചയപ്പെടുത്തുന്നത്.

ഇതിനിടെ പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് മരണപ്പെട്ടതായും തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തിയതായും പറഞ്ഞു. പോലീസ് ഈ വഴിക്ക് അന്വേഷണം നടത്തിയപ്പോള്‍ ഇവിടെ ഇങ്ങനെയൊരു ഖബറടക്കം നടന്നിട്ടില്ലെന്ന് പള്ളി ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികളിലേക്ക് അന്വേഷണം നീണ്ടത്. ഭര്‍ത്താവിന്റെ തിരോധാനത്തില്‍ ഒരു തവണ പോലും സക്കീന പരാതി നല്‍കാത്തതും പോലീസിന് സംശയമുണ്ടാക്കിയിരുന്നു. വരും ദിവസങ്ങളില്‍ പോലീസിന്റെ അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്.



ഭര്‍ത്താവിനെ കൊന്നിട്ടും കൂസലില്ലാതെ സക്കീന;മുഖം മറച്ച് കാമറക്കണ്ണുകളില്‍നിന്ന്  രക്ഷപ്പെടാന്‍ ഉമ്മറിന്റെ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Investigation, Police, Murder-case,No repent in Sakeena's face; Ummar tries to escape from cameras

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia