city-gold-ad-for-blogger

ബാലകൃഷ്ണന്‍ വധം: പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി

ബാലകൃഷ്ണന്‍ വധം: പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഡി.ടി.ഡി.സി. കൊറിയര്‍ സര്‍വ്വീസ് നടത്തിപ്പുകാരനുമായിരുന്ന കാസര്‍കോട്ടെ ബി. ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

2001ല്‍ നടന്ന കൊലക്കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. നിലവില്‍ സി.ബി.ഐ. ചെന്നൈ യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസില്‍ പ്രതികളായ മുഹമ്മദ് ഇഖ്ബാല്‍ എന്ന ഇക്കു, മുഹമ്മദ് ഹനീഫ എന്ന ജാക്കി ഹനീഫ, എം. അബ്ദുല്‍ ഗഫൂര്‍, എ.എം. മുഹമ്മദ്, അബൂബക്കര്‍ ഹാജി, ടി.എം. അബ്ദുല്‍ ഹമീദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഈ കേസില്‍ ഇനി ആരെയും പിടികിട്ടാനില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

 മുസ്ലിം ലീഗിലെ ചിലര്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്ന ബാലകൃഷ്ണന്റെ പിതാവിന്റെ ആരോപണത്തെകുറിച്ചുള്ള ചോദ്യത്തിന്, സി.ബി.ഐ. വിശദമായ അന്വേഷണം നടത്തിയെങ്കിലും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കേസ് പുനരന്വേഷിക്കുമോ എന്ന കാര്യത്തില്‍ കേസിലെ പ്രതികളെയെല്ലാം പിടികൂടിയ സാഹചര്യത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.ബി.ഐ. അറിയിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രിയുടെ മറുപടി.

Keywords: B. Balakrishnan, Murder, Case, Arrest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia