city-gold-ad-for-blogger

സമ്പൂര്‍ണ പരസ്യ വിസര്‍ജന വിമുക്ത ജില്ലയായി കാസര്‍കോട്; പൊതുകക്കൂസില്ലാതെ നീലേശ്വരം മുനിസിപ്പാലിറ്റി

നീലേശ്വരം: (www.kasargodvartha.com 06.10.2016) കാസര്‍കോടിനെ സമ്പൂര്‍ണ പരസ്യ വിസര്‍ജന വിമുക്ത ജില്ലയായി പ്രഖ്യാപിക്കുമ്പോള്‍ പൊതുകക്കൂസില്ലാതെ നീലേശ്വരം മുനിസിപ്പാലിറ്റി. പൊതുകക്കൂസില്ലാത്ത സംസ്ഥാനത്തെ ഏക മുനിസിപ്പാലിറ്റി കൂടിയാണ് നീലേശ്വരം. ഈ വസ്തുത മറച്ച് വെച്ചാണ് പരസ്യവിസര്‍ജന വിമുക്ത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചത്.

വസ്തുത ഇങ്ങനെയായിരിക്കെ ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നാണ് ആരോപണം. ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനവും മൂന്നാമത്തെ നഗരസഭയുമാണ് നീലേശ്വരം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നീലേശ്വരം നഗരത്തിലെത്തിയാല്‍ പ്രാഥമിക ആവശ്യം നിറവേറ്റാനാകാതെ വലയുന്നു.

മുനിസിപ്പല്‍ ഓഫീസ്, സബ്ട്രഷറി, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, തളിയില്‍ ക്ഷേത്രം, വില്ലേജ് ഓഫീസ്, ഗ്യാസ് ഏജന്‍സി എന്നിവയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള മെയിന്‍ ബസാര്‍, ഹൈവേ ജംഗ്ഷന്‍, കോണ്‍വെന്റ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ പ്രാഥമിക ആവശ്യം നിറവേറ്റാന്‍ മാര്‍ഗമില്ലാതെ വലയുകയാണ്. പുരുഷന്മാര്‍ എങ്ങിനെയെങ്കിലും കാര്യം നിറവേറ്റുന്നുണ്ടെങ്കിലും സ്ത്രീകളാണ് ഇതിന്റെ ദുരിതം ശരിക്കും അനുഭവിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ജില്ലയെ സമ്പൂര്‍ണ പരസ്യ വിസര്‍ജന ജില്ലയായി പ്രഖ്യാപിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നീലേശ്വരത്തെ വ്യാപാരികള്‍, യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരെല്ലാം പൊതു കക്കൂസ് നിര്‍മ്മിക്കണമെന്ന് വര്‍ഷങ്ങളായി നഗരസഭയോട് ആവശ്യപ്പെട്ടുവരികയാണ്.

സമ്പൂര്‍ണ പരസ്യ വിസര്‍ജന വിമുക്ത ജില്ലയായി കാസര്‍കോട്; പൊതുകക്കൂസില്ലാതെ നീലേശ്വരം മുനിസിപ്പാലിറ്റി

Keywords:  kasaragod, Kerala, Nileshwaram, Public-toilet, Municipality, Municipal Office, Sub Treasury, Homeo Hospital, Banks, Co-operative Institutes. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia