city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംരക്ഷണ വേലികളില്ല; കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം, കര്‍ഷകര്‍ അനുഭവിക്കുന്നത് കൊടിയ ദുരിതം

കുമ്പള: (www.kasargodvartha.com 02.05.2018) കുമ്പളയിലേയും പരിസരങ്ങളിലേയും കര്‍ഷകര്‍ രൂക്ഷമായ കാട്ടുപന്നികളുടെ ശല്യത്തില്‍ നിന്നും മോചനം നേടാനായി ബന്ധപ്പെട്ട ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി കാലമേറെയായി. ഇവിടുത്തെ കര്‍ഷകര്‍ക്ക് വിളകളെയും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ചും യാതൊരുപരാതിയുമില്ല. കര്‍ഷകര്‍ അനുഭവിക്കുന്ന കൊടിയ ദുരിതം കാട്ടുപന്നികള്‍ വരുത്തിവെക്കുന്ന കൃഷി നാശം ഒന്നു മാത്രമാണ്.
കുമ്പള ഭാഗങ്ങളില്‍ നെല്ല്, വാഴ, പച്ചക്കറി, അടയ്ക്ക എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിക്കുന്നതിനാല്‍ പലരും കൃഷിയില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങുകയാണ്.ബംബ്രാണ, കൊടിയമ്മ, മൊഗ്രാല്‍, പേരാല്‍, ഉളുവാര്‍ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാട്ടുപന്നി ശല്യമുള്ളത്. കുറ്റിയാളം, ആരിക്കാടി വയല്‍ എന്നിവിടങ്ങളിലെ ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാട്ടുപന്നി ശല്യം കൊണ്ട് നശിച്ചത്. കൊടിയമ്മയില്‍ നിരവധി കര്‍ഷകരുടെ നൂറ് കണക്കിന് കവുങ്ങ്, വാഴ തൈകളും പന്നികള്‍ കൂട്ടം ചേര്‍ന്ന് നശിപ്പിച്ചിട്ടുണ്ട്.

സംരക്ഷണ വേലികളില്ല; കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം, കര്‍ഷകര്‍ അനുഭവിക്കുന്നത് കൊടിയ ദുരിതം

ഇവിടങ്ങളിലെ തൊണ്ണൂറ് ശതമാനത്തോളം കൃഷിയിടങ്ങള്‍ക്ക് സംരക്ഷണ വേലിയില്ലാത്തത് കാട്ടുപന്നിയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ വളരെ എളുപ്പം കൃഷിയിടങ്ങളിലെത്താന്‍ സഹായകമാവുന്നു. പലരും ഇത്തരം വേലികളില്ലാത്തതിനാലും ഇതിനുള്ള ധനസഹായം കിട്ടാത്തതിനാലും ഭൂരിഭാഗം കൃഷിസ്ഥലങ്ങളും തരിശായിട്ടിരിക്കുകയാണ്. കൃഷിയിടങ്ങള്‍ക്ക് ജൈവവേലികള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുകയാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി വ്യാപകമാക്കാനാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാറുകളും ത്രിതല പഞ്ചായത്തുകളും നബാര്‍ഡുമടങ്ങുന്ന ഏജന്‍സികള്‍ വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്നെങ്കിലും അത് അര്‍ഹതപെട്ട സ്ഥലവിസ്തൃതി അനുസരിച്ച് അമ്പതു ശതമാനം കര്‍ഷകര്‍ക്കും ഇതു ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടുപയോഗിച്ച് കൃഷിയിടങ്ങള്‍ക്ക് ജൈവവേലി നിര്‍മ്മിക്കുവാനാവശ്യമായ സംവിധാനം സര്‍ക്കാര്‍ തലത്തില്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷി മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി കൃഷിയുടെ ചുമതലയുള്ള പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എന്‍. മുഹമ്മദലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Farming, Kumbala, Field, Wild Pig, Attack, Agriculture, No protection fence; Wild pig attack in agriculture field. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia