രാവിലെ പോയ വൈദ്യുതി രാത്രി വന്നു, വീണ്ടും പോയി; സഹികെട്ട നാട്ടുകാര്‍ റോഡ് തടഞ്ഞു
May 5, 2013, 11:24 IST
കാസര്‍കോട്: വൈദ്യുതി മുടക്കത്തില്‍ സഹികെട്ട നാട്ടുകാര്‍ ഒറ്റക്കെട്ടായി വൈദ്യുതി ഓഫീസിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാത്രി പത്തരമണിയോടെയാണ് നെല്ലിക്കുന്നിലെ വൈദ്യുതി ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പോയ വൈദ്യുതി രാത്രി ഒമ്പത് മണിയോടെ വന്നുവെങ്കിലും 10.30 മണിയോടെ വീണ്ടും മുടങ്ങി. ഇതിന്റെ കാരണം അന്വേഷിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവിടെ ജീവനക്കാര്‍ ആരുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മാറ്റിവെച്ച് ഓഫീസിന് മുന്നിലൂടെ നെല്ലിക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡില്‍ കുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ നിന്ന് നെല്ലിക്കുന്ന് കടപ്പുറത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങളെല്ലാം യാത്രതുടരാനാകാതെ റോഡില്‍ നിര്‍ത്തിയിട്ടു. വിവരമറിഞ്ഞ് പോലീസുകാരും സ്ഥലത്തെത്തി. എന്നാല്‍ നാട്ടുകാര്‍ പറയുന്ന കാര്യത്തില്‍ ന്യായമുണ്ടെന്ന് ബോധ്യപ്പെട്ട പോലീസുകാര്‍ നാട്ടുകാരുടെ സമരം നോക്കിനിന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി എത്തി. അപ്പോള്‍ റോഡുപരോധിച്ച നാട്ടുകാരും അത് കണ്ടു നിന്ന പോലീസുകാരും അവരവരുടെ വഴിക്ക് പോയി.
നെല്ലിക്കുന്ന് പ്രദേശത്ത് സ്ഥാനത്തും അസ്ഥാനത്തും വൈദ്യുതി മുടക്കം പതിവാണെന്നും ഇതിനെ കുറിച്ച് പരാതിപ്പെട്ടാല്‍ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളുമുണ്ടാകാറില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടിലെവിടെയും കട്ടില്ലാത്ത സമയത്തും നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയില്‍ കട്ടും കട്ടിന്മേല്‍കട്ടും അടിച്ചേല്‍പ്പിച്ച് അധികൃതര്‍ നാട്ടുകാരെ പീഡിപ്പിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

Keywords: Electricity, Power cut, People, Protest, Road block, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.