വൈദ്യുതി ഓഫീസില്‍ പരാതി അറിയിക്കാനെത്തിയപ്പോള്‍ കാവലിരുന്ന പട്ടി കുരച്ചു ചാടി
Oct 24, 2012, 13:59 IST
കാസര്‍കോട്: വൈദ്യുതി നിലച്ച കാര്യം അറിയിക്കാന്‍ വൈദ്യുതി ഓഫീസിലെത്തിയ യുവാക്കള്‍ക്കു നേരെ കാവലിരുന്ന പട്ടി കുരച്ചു ചാടി.
ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെതുടര്ന്നാണ് തളങ്കരയിലെ ഏതാനും യുവാക്കള്‍ നെല്ലിക്കുന്ന് വൈദ്യുതി ഓഫീസിലെത്തിയത്. അപ്പോഴാണ് 24 മണിക്കൂറും തുറന്നു കിടക്കേണ്ട വൈദ്യുതി ഓഫീസ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്.
അകത്ത് ആളുണ്ടെങ്കില്‍ വിവരം പറയാമെന്ന് ധരിച്ച് പടികയറി വാതിലിനടുത്ത് എത്തിയപ്പോഴാണ് കൂരിരുട്ടില്‍ നിന്ന് തിളങ്ങുന്ന കണ്ണുകളോടെ പട്ടി ഇവര്‍ക്കു നേരെ കുരച്ചു ചാടിയത്. പരാതി അറിയിക്കാന്‍ എത്തിയവര്‍ ജീവനും കൊണ്ടോടുകയായിരുന്നു. പിന്നീട് വലിയ ടോര്‍ചുമായി എത്തി പട്ടിയെ ഓടിച്ച ശേഷം കതകടച്ച് ഉള്ളിലിരിക്കയായിരുന്ന ഉദ്യോഗസ്ഥരോട് കാര്യം പറയുകയായിരുന്നു.
വൈദ്യുതി തടസം ശരിയാക്കുന്നതിനായി പോകാന്‍ ജീപില്ലെന്നായിരുന്നു ആദ്യ പ്രതികരണം. വാഹന സൗകര്യം ഉണ്ടെന്നറിയിച്ചപ്പോള്‍ വൈദ്യുതി ശരിയാക്കിയാല്‍ തങ്ങളെ പലരും വഴിയിലുപേക്ഷിച്ച് പോകുകയാണെന്ന് പറഞ്ഞ് വീണ്ടും തടസം പറയുകയായിരുന്നു. കൈവിടില്ലെന്ന് നാട്ടുകാര്‍ ഉറപ്പ് പറഞ്ഞതോടെയാണ് കൂടെ പോകാന്‍ ഒരു ലൈന്‍മാനെ വിട്ടത്.
Keywords: Electricity, kasaragod, Thalangara, Youth, Dog bite, Nellikunnu, KSEB