city-gold-ad-for-blogger

പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ല; വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ സേവനം ലഭിക്കാതെ പൊറുതിമുട്ടുന്നു

ഉപ്പള: (www.kasargodvartha.com 14.05.2018) പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ സേവനം ലഭിക്കാതെ പൊറുതിമുട്ടുന്നു. കര്‍ണാടക കേരള അതിര്‍ത്തി ഗ്രാമമായ പൈവളിഗെ പഞ്ചായത്തിലെത്തുന്നവര്‍ക്കാണ് ഈ അവസ്ഥ. വളരെ കുറച്ചു മാത്രം ജീവനക്കാരുള്ള ഈ പഞ്ചായത്തില്‍ ഉള്ള ജീവനക്കാര്‍ തന്നെ ജോലിക്ക് വരുന്നത് അവരുടെ സൗകര്യം അനുസരിച്ചാണ്. പതിനൊന്നു മണിക്ക് വന്നു അല്‍പം മൊബൈലും നോക്കി മൂന്നു മണിക്ക് തന്നെ തിരിച്ചു പോകുന്ന പരിതാപകരമായ അവസ്ഥയാണ് പൈവളിഗെയില്‍ നിലനില്‍ക്കുന്നത്.

ജനുവരി മുതല്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടും അനുമതി ലഭിക്കാതെ മെയ് മാസം അവസാനിക്കാറായിട്ടും ജനങ്ങള്‍ അക്ഷമരായി കാത്തിരിക്കയാണ്. പഞ്ചായത്തില്‍ പല വാര്‍ഡുകളിലും തട്ടു കടകള്‍ അനുവദിച്ചു മെമ്പര്‍മാര്‍ മാസപ്പടി വാങ്ങുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളെല്ലാം കണ്ണടച്ചു. അവ മാറ്റി സ്ഥാപിക്കാന്‍ പറഞ്ഞാല്‍ ആരും ഗൗനിക്കാറില്ല. കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ പണികള്‍ ഒരുപാട് കാലം നീണ്ടു നില്‍ക്കുമെങ്കിലും റോഡ് അടക്കമുള്ള നിര്‍മിതികള്‍ വേഗം നശിച്ചു പോകുന്നു.

പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ല; വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ സേവനം ലഭിക്കാതെ പൊറുതിമുട്ടുന്നു

വാര്‍ഡുകളിലേക്കുള്ള പദ്ധതി വിഹിതം നല്‍കുമ്പോള്‍ അതിലും വിവേചനം നില നില്‍ക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പരാതി പറയാനോ അപേക്ഷ നല്‍കാനോ പോയാല്‍ പരാതി സ്വീകരിക്കാന്‍ ആളില്ലെങ്കിലും, ആളുകള്‍ക്ക് ഇരിപ്പിടം പോലും നല്‍കാതെ അവരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയില്ല. കഴിഞ്ഞ വര്‍ഷം കുടിവെള്ളം വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള പൈസ ഇതു വരെ ലഭിച്ചിട്ടില്ല എന്ന് വിതരണക്കാരന്‍ പറയുന്നു. വേനല്‍ കത്തി നില്‍ക്കുമ്പോളും ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള ശ്രമം ഈ വര്‍ഷം ഇത് വരെ തുടങ്ങിയിട്ടില്ല. ശക്തമായ പ്രതിപക്ഷമില്ലാത്ത ഈ പഞ്ചായത്തിലെ ഭരണ, പ്രതിപക്ഷ, ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Uppala, Kasaragod, District-Keralothsavam, News, Panchayath, Natives, Protest, No officials in Paivalige panchayath.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia