ഓവര്‍സിയര്‍ക്കും അസി. എഞ്ചിനീയര്‍ക്കും സ്ഥലംമാറ്റം; സെക്രട്ടറി, അക്കൗണ്ടന്റ്, സീനിയര്‍ ക്ലര്‍ക്ക് ഒഴിവുകള്‍ നികത്തിയില്ല; പഞ്ചായത്ത് ഓഫീസില്‍ ആളില്ലാകസേരകള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഉപരോധത്തിനൊരുങ്ങി ഭരണ സമിതി അംഗങ്ങള്‍
Sep 28, 2017, 16:53 IST
കുറ്റിക്കോല്‍: (www.kasargodvartha.com 28/09/2017) ഓവര്‍സിയര്‍ക്കും അസി. എഞ്ചിനീയര്‍ക്കും സ്ഥലംമാറ്റം. സെക്രട്ടറി, അക്കൗണ്ടന്റ്, സീനിയര്‍ ക്ലര്‍ക്ക് ഒഴിവുകള്‍ നികത്തിയുമില്ല. ഇതോടെ കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസില്‍ ആളില്ലാകസേരകള്‍ മാത്രമായതോടെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായി. വികസനം നടപ്പിലാക്കാന്‍ കഴിയാത്തതിനാല്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഉപരോധത്തിനൊരുങ്ങുകയാണ് കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍.
ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഉപരോധിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ മാസങ്ങളായി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ജീവനക്കാരെ നിയമിക്കാത്തതിനെതിരെയാണ് ഈ മാസം 19ന് നടന്ന ഭരണസമിതി യോഗം സമരപരിപാടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
സെക്രട്ടറി, അക്കൗണ്ടന്റ്, സീനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. പല തവണ ഫോണിലൂടെയും കത്തിടപാടിലൂടെയും ഒഴിവു നികത്താന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. മാസങ്ങളായി പഞ്ചായത്തില്‍ കെട്ടികിടക്കുന്ന അപേക്ഷകളില്‍ തീരുമാനം ആകാത്തതിനാല്‍ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മില്‍ കൈയ്യാങ്കളി എത്തുന്നതും പതിവായിരിക്കുയാണ്. നിലവില്‍ ഓവര്‍സിയറും അസി. എഞ്ചിനീയര്‍ക്കും സ്ഥലം മാറ്റം ലഭിച്ചു. ഇതുകൂടിയായപ്പോള്‍ പഞ്ചായത്തിന്റെ പല പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് പോലും തയ്യാറാക്കാനും പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാനും സാധിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസ് ആളില്ലാകസേരകള്‍ മാത്രമാണെന്ന് ഭരണസമിതിയും ജനങ്ങളും പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kuttikol, Panchayath, Secretary, Office, Engineer, Clerk, No officers in Kuttikkol Panchayat Office, protest