city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിനോടുള്ള അവഗണനയ്ക്ക് ഒരു ഉദാഹരണം കൂടി; ജില്ലാ വ്യവസായ കേന്ദ്രവും നോക്കാനാളില്ല

കാസര്‍കോട്: (www.kasargodvartha.com 09/08/2016) കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ജനറല്‍ മാനേജരുടെ കസേര മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. മൂന്നു മാനേജര്‍മാര്‍ ഉണ്ടായിരുന്ന വ്യവസായ കേന്ദ്രത്തില്‍ ഇപ്പോള്‍ ഒരാള്‍പോലും ഇല്ല. ജില്ലാവ്യവസായ കേന്ദ്രത്തില്‍ ജി എം ആയിരുന്ന രാജേന്ദ്രന്‍ ഡി ഇപ്പോള്‍ കണ്ണൂര്‍ ജി എം ആണ്. മാനേജര്‍ ഓരോരുത്തരായി സ്ഥലം മാറിപ്പോയെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. 30 ഓളം ജീവനക്കാരുള്ള വ്യവസായ കേന്ദ്രം ഇപ്പോള്‍ നാഥനില്ലാക്കളരിയായി മാറി.

ഫയലുകള്‍ ജനറല്‍ മാനേജരുടെ മേശപ്പുറത്ത് കുന്നു കൂടിയിരിക്കുകയാണ് ജില്ലാ വ്യവസായ കേന്ദ്രം പ്രവര്‍ത്തിച്ചാലേ താലൂക്ക് കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ ജില്ലയില്‍ വ്യവസായ രംഗം ആകെ താറുമാറായിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പുതിയ സര്‍ക്കാരിനും കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

വ്യവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയായിട്ടും യാതൊരു പരിഗണനയും കിട്ടുന്നില്ല. കേന്ദ്ര ഗവണ്‍മെന്റ് പുതിയ നിയമ മപ്രകാരം നിലവിലുള്ള വ്യവസായികള്‍ മുഴുവനും ഉദ്യോഗ ആധാര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ എന്തെങ്കിലും ആനുകൂല്യം കിട്ടുകയുള്ളൂ. സബ്‌സിഡി, ഐ ഡി പി കളില്‍ പുതിയ സംരംഭകര്‍ക്ക് സ്ഥലം അനുവദിക്കല്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുടെ ശോചനീയാവസ്ഥ, പുതിയ സംരംഭകര്‍ക്കു വേണ്ട ലൈസന്‍സുകള്‍ ലഭ്യമാക്കല്‍ തുടങ്ങി നിരവധി ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്.

പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും വേണ്ടിയുള്ള ഇന്‍കംപേഷന്‍ സെന്ററിന് ചീമേനിയില്‍ സ്ഥലം അനുവദിച്ചിട്ടും കണ്ണൂര്‍ ജില്ലയിലേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. കാസര്‍കോട് ജില്ലയോടുള്ള അവഗണനയ്ക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് വ്യവസായ കേന്ദ്രത്തിന്റെ ദയനീയാവസ്ഥ.

ജില്ലാ ആസ്ഥാന നഗരിയിലെ നഗരസഭയില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരില്ലാത്തതിനെ കുറിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ജില്ലാവ്യവസായ കേന്ദ്രത്തിന്റെ ദുരവസ്ഥയും പുറത്ത് വരുന്നത്‌

കാസര്‍കോടിനോടുള്ള അവഗണനയ്ക്ക് ഒരു ഉദാഹരണം കൂടി; ജില്ലാ വ്യവസായ കേന്ദ്രവും നോക്കാനാളില്ല


Also Read:
 ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം ബുധനാഴ്ച

Keywords: Kasaragod, District-Panchayath, President, Inauguration, Award, Industry, Practice, Press Club, Association Hall, Kannur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia