മെട്രോ മുഹമ്മദ് ഹാജിയും എ ഹമീദ് ഹാജിയും തമ്മിലുള്ള പിണക്കം തീര്‍ന്നു; മുസ്ലിം ലീഗില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ നേതാക്കളുടെ തീരുമാനം
Sep 26, 2017, 23:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.09.2017) കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കളായ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയും, ജില്ലാ വൈസ് പ്രസിഡന്റായിരുന്ന എ ഹമീദ് ഹാജിയും തമ്മിലുള്ള പിണക്കം അവസാനിച്ചു. ചൊവ്വാഴ്ച മുസ്ലിം ലീഗ് നേതാവായ മുബാറക് ഹസൈനാര്‍ ഹാജിയുടെ വസതിയില്‍ വെച്ചാണ് ഇരു നേതാക്കളും, പ്രാദേശിക നേതാക്കളും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഹമീദ് ഹാജിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി വൈകാതെ പിന്‍വലിക്കുമെന്നും അറിയുന്നു. അബുബാദി കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം എ നാസര്‍ മുന്‍കൈയ്യെടുത്താണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. വര്‍ഷങ്ങളായി ഇരുനേതാക്കളും തമ്മില്‍ പാര്‍ട്ടികത്തുണ്ടായിട്ടുള്ള ശത്രുത കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. പിണക്കം അവസാനിപ്പിച്ച് വീണ്ടും ഒന്നായതോടെ കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് ഇരുനേതാക്കളും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അജാനൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും പാര്‍ട്ടിക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിനും ചര്‍ച്ചയില്‍ തീരുമാനമായി. മെട്രോ മുഹമ്മദ് ഹാജിയുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹമീദ് ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുബാറക് ഹസൈനാര്‍ ഹാജി, എം എം നാസര്‍, ചേരക്കാടത്ത് ഹമീദ്, പി എം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, ടി എം ഫാറൂഖ്, പി കുഞ്ഞബ്ദുല്ല ഹാജി, കെ എം മുഹമ്മദ് കുഞ്ഞി, കെ മൊയ്തു ഹാജി, കെ കരീം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Muslim League, Leader, Kasaragod, Meet, News, Metro Muhammed Haji, A Hameed Haji, No more clash between two leaders in Kanhangad.