ജനറല്‍ ആശുപത്രിയില്‍ മരുന്നായി പാരസെറ്റമോള്‍ മാത്രം: രോഗികള്‍ വിഷമത്തില്‍
Sep 20, 2014, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2014) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കു നല്‍കാന്‍ മരുന്നായി ആകെയുള്ളത് പാരസെറ്റമോള്‍ ഗുളിക. ഡോക്ടര്‍ കുറിച്ചു കൊടുക്കുന്ന മറ്റു മരുന്നുകളെല്ലാം പുറമേ നിന്നു വാങ്ങേണ്ട സ്ഥിതിയാണ് രോഗികള്‍ക്ക്.
പാവങ്ങളാണ് കൂടുതലും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. ഡോക്ടര്‍ കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ ആശുപത്രിയിലില്ലെന്നറിയുമ്പോള്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ട് സമയം പാഴാക്കിയെന്ന് പരിഭവിക്കുകയാണ് രോഗികള്‍. ജീവന്‍ രക്ഷാ മരുന്നുകളോ, ശസ്ത്രക്രിയകള്‍ക്കും മറ്റും വേണ്ട വാക്‌സിനുകളോ ഒന്നും ഇവിടെയില്ല. പനിയും ചുമയുമായി വരുന്നവര്‍ക്കു പോലും ഇവിടെ മരുന്നില്ല എന്നതാണ് സ്ഥിതി. എല്ലാത്തിനും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ തന്നെ ആശ്രയിക്കേണ്ട സ്ഥിതി.
കഴിഞ്ഞ ദിവസം പനി ബാധിച്ച് ഇവിടെയെത്തിയ ഒരാള്‍ക്ക് ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നുകള്‍ മുഴുവനും പുറമേ നിന്നു വാങ്ങേണ്ടി വന്നു. 375 രൂപയുടെ ബില്ലു കണ്ട രോഗി ഞെട്ടി. അത്രയും പൈസ കയ്യിലില്ലാതിരുന്ന രോഗി ഒടുവില്‍ നിവൃത്തിയില്ലാതെ രണ്ടു ദിവസത്തെ മരുന്നു വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു.
പാവങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളാകേണ്ട സര്‍ക്കാര്‍ ആതുരാലയങ്ങള്‍ രോഗികളില്‍ നിന്നു അകലുമ്പോള്‍ സ്വകാര്യാശുപത്രികള്‍ ലാഭം കൊയ്യുകയാണ്.
Also Read:
കശ്മീര്‍ പാക്കിസ്ഥാന് സ്വന്തം, ഓരോ ഇഞ്ചും തിരിച്ചുപിടിക്കും: ബിലാവല്‍ ഭൂട്ടോ
Keywords: Kasaragod, Kerala, General-hospital, Hospital, Medical store, Profit, Fever,
Advertisement: