city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈസന്‍സ് പുതുക്കി നല്‍കാതെ അധികൃതരുടെ ഒളിച്ചുകളി; ജില്ലയിലെ നിരവധി റേഷന്‍ കടകള്‍ക്ക് താഴുവീഴുന്നു

കാസര്‍കോട്: (www.kasargodvartha.com 01.01.2018) ലൈസന്‍സ് പുതുക്കി നല്‍കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നത് ജില്ലയിലെ നിരവധി റേഷന്‍ കടകള്‍ക്ക് താഴുവീഴാവുന്ന സാഹചര്യമൊരുക്കി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ റേഷന്‍ കടകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ നീക്കം നടത്തുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു.

താത്കാലിക അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ 72 റേഷന്‍ കടകള്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം വന്നത്. എന്നാല്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ ഈ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്തിരിയുകയും ചെയ്തിരുന്നു. അതേസമയം മറ്റു മാര്‍ഗങ്ങളിലൂടെ റേഷന്‍ കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമാക്കുന്ന നയമാണ് ബന്ധപ്പെട്ട അധികാരികള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ലൈസന്‍സ് പുതുക്കി നല്‍കാതെ അധികൃതരുടെ ഒളിച്ചുകളി; ജില്ലയിലെ നിരവധി റേഷന്‍ കടകള്‍ക്ക് താഴുവീഴുന്നു


ലൈസന്‍സ് പുതുക്കി നല്‍കാതെ ഒളിച്ചു കളിച്ചുകൊണ്ടാണ് അധികൃതര്‍ തന്ത്രപരമായ നീക്കം നടത്തുന്നത്. ഹൊസ്ദുര്‍ഗില്‍ 40 ഉം കാസര്‍കോട്ട് 14 ഉം വെള്ളരിക്കുണ്ടില്‍ 12 ഉം മഞ്ചേശ്വരത്ത് ആറും താത്കാലിക റേഷന്‍ കടകളാണുള്ളത്. കടകളുടെ ലൈസന്‍സ് ആറു മാസം പുതുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല കടകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അങ്ങനെയാകുമ്പോള്‍ സ്വാഭാവികമായും റേഷന്‍ കടകള്‍ അടച്ചുപൂട്ടേണ്ടിവരും. മാര്‍ച്ച് 31 നു ശേഷം സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റേഷന്‍ കടകളെ മാത്രം നിലനിര്‍ത്താനും മറ്റുള്ളവയെ ഏകീകരിക്കാനുമാണ് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അടച്ചുപൂട്ടേണ്ട റേഷന്‍ കടകളുടെ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തയ്യാറാക്കി ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.

ജനുവരി 15 ന് മുമ്പായി റിപോര്‍ട്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് കൈമാറുമെന്നാണ് വിവരം. 100 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളാണ് ഏറെയും അടച്ചുപൂട്ടുന്നത്. നിലവില്‍ 45 മുതല്‍ 72 ക്വിന്റല്‍ വരെ ഭക്ഷ്യധാന്യം വിറ്റുവരവുള്ള വ്യാപാരികളെ സര്‍ക്കാര്‍ സഹായ ധനം അടക്കം 16,000 രൂപയുടെ പാക്കേജില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Ration Shop, Protest, No License for Ration Shops; Owners in trouble.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia