city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൈമൂനയുടെ രണ്ട്് കാലുകളും മുറിച്ചുമാറ്റി; എങ്കിലും പ്രിയതമയെ രാജന് ജീവന്റെ ജീവനാണ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.09.2017) രോഗം വന്ന് രണ്ട് കാലുകള്‍ മുറിച്ചുമാറ്റിയിട്ടും രാജന് മൈമൂനയെ ജീവന്റെ ജീവനാണ്. മുറിച്ചു മാറ്റിയ കാല്‍ പാദങ്ങളിലെ വ്രണങ്ങളില്‍ നിന്നും പൊട്ടിയൊലിക്കുന്ന ചോര കലര്‍ന്ന ദ്രാവകം തുടച്ച് മാറ്റി മരുന്നു വെച്ച് കെട്ടുമ്പോഴും രാജന് വിഷമം ഒന്നേയുള്ളൂ. ഈ ശുശ്രൂഷ തന്റെ എല്ലാമെല്ലാമായ പ്രിയതമയ്ക്ക് വേദന നല്‍കുമോയെന്നോര്‍ത്ത്.

ഇവരുടേത് ഒരു അപൂര്‍വ്വ പ്രണയ ദാമ്പത്യമാണ്. പടന്നക്കാട് നെഹ്റു കോളേജിന് സമീപം ദേശീയ പാതയോരത്ത് പ്ലാസ്റ്റിക് കൊണ്ട് കെട്ടി മറച്ച കൂരയിലാണ് രാജനും മൈമൂനയും താമസിക്കുന്നത്. അസൗകര്യമുണ്ടെങ്കിലും ഈ കൂരയില്‍ സന്തോഷത്തോടെയാണ് ഇവര്‍ കഴിയുന്നത്.     പരസ്പരം അടുക്കാതെ സമാന്തരമായി പോകുന്ന റെയില്‍വേപാതയാണ് ഒരിക്കലും അകലാത്ത വിധം മൈമൂനയെയും രാജനെയും അടുപ്പിച്ചത്. കൊയിലാണ്ടിയില്‍ റെയില്‍വേപാതയുടെ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും അടുപ്പത്തിലായത്. തുടര്‍ന്ന് വേര്‍പിരിയാനാകാത്ത വിധം പ്രണയത്തിലുമായി.

എന്നാല്‍ വിധിയുടെ ക്രൂരതയില്‍ ഇരുവരുടെയും ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. അതേ സമയം പരസ്പരം കണ്ടുമുട്ടി ഒന്നായി കഴിഞ്ഞ ശേഷം കഴിഞ്ഞ 15 വര്‍ഷമായി ഇരുവരും ദുഖമെന്തന്നറിഞ്ഞിട്ടില്ല. പട്ടിണി കൊണ്ട് ദിവസങ്ങളോളം മുണ്ടു മുറുക്കിയുടുത്ത് കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഒരു പരിഭവവും ഉണ്ടായിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇവരുടെ നിത്യജീവിതം ഏറെ പരിതാപകരമാണ്. സര്‍ക്കാരില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന 60 കിലോ അരിയും ധാന്യങ്ങളും ദുരിതമറിഞ്ഞവര്‍ നല്‍കുന്ന സഹായവും കൊണ്ടാണ് പട്ടിണിയകറ്റുന്നത്.

അസുഖങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി ചികില്‍സയും സൗജന്യ മരുന്നും ലഭിക്കുന്നുണ്ടെങ്കിലും നിത്യവൃത്തിക്ക് ഒരു വഴിയുമില്ല. പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്നതിനാല്‍ ആധാര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട സഹായങ്ങളൊന്നും ലഭിക്കുന്നില്ല. ഒരു മധുര നൊമ്പര പ്രണയ കാവ്യം പോലെയാണ് മൈമൂനയുടെയും രാജന്റെയും ജീവിതം. പാലക്കാട് നഗരത്തിനടുത്തായിരുന്നു മൈമൂനയുടെ കുടുംബം താമസിച്ചിരുന്നത്. മാതാപിതാക്കളും ഭര്‍ത്താവും മരിച്ച ശേഷം പുറമ്പോക്ക് ഭൂമിയില്‍ മൈമൂനയും മകളും തനിച്ചായി അധികം വൈകും മുമ്പേ രോഗബാധിതയായ മകള്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട റെയില്‍വേ പാതയില്‍ ജോലിക്കെത്തിയ കര്‍ണ്ണാടക സ്വദേശിനികള്‍ക്കൊപ്പം ജോലി തേടി കോഴിക്കോട്ടേക്കെത്തി. കൊയിലാണ്ടിയില്‍ പണിയെടക്കുന്നതിനിടയില്‍ തീവണ്ടി യാത്രക്കിടയിലാണ് റെയില്‍വേപാത ജീവനക്കാരന്‍ തന്നെയായ കായംകുളം സ്വദേശി രാജനെ കണ്ടുമുട്ടിയത്.

ആ കൂടിക്കാഴ്ച്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. റെയില്‍വേയിലെ ജോലി കഴിഞ്ഞപ്പോള്‍ രാജന്‍ കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിച്ചു. കൂടെപ്പോരുന്നോ എന്ന് രാജന്‍ ചോദിച്ചപ്പോള്‍ മൈമൂനയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് ഇവര്‍ നീലേശ്വരത്ത് എത്തിയത്. കൂലിപ്പണിയെടുത്ത് ഇരുവരും സുഖമായി ജീവിച്ചു വരുന്നതിനിടയിലാണ് മൈമൂനയുടെ കാലിനുണ്ടായ ഒരു മുറിവ് ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. മുറിവ് പിന്നീട് വ്രണമായി മാറി. ഒടുവില്‍ ഇരു കാല്‍പാദങ്ങളും മുറിച്ചു മാറ്റി ഇതിനിടയില്‍ ടി ബി രോഗവും പിടിപെട്ടു. എങ്കിലും രാജന്റെ വരുമാനം കൊണ്ട് ഒരു വിധം ജീവിച്ചു വരുന്നതിനിടയിലാണ് ജോലിക്കിടയില്‍ കിണറില്‍ വീണ് രാജന്റെ നട്ടെല്ലും പൊട്ടിയത്.ഇ തോടെ ഇവരുടെ ജീവിതം ഇരുളടഞ്ഞു.

ഓണത്തിന് സമീപത്തെ സന്നദ്ധ പ്രവര്‍ത്തകരും ക്ലബുകാരും ഓണക്കിറ്റുമായി എത്തിയത് സഹായമായി. ഇടയ്ക്കിടെ പരിചരിക്കാനെത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ഇവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം. ദേശീയപാതയുടെ വികസനം വരുമ്പോള്‍ ഇപ്പോള്‍ താമസിക്കുന്ന കൂരയില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടി വരുമോ എന്ന ആധിയാണിവര്‍ക്ക്.

മൈമൂനയുടെ രണ്ട്് കാലുകളും മുറിച്ചുമാറ്റി; എങ്കിലും പ്രിയതമയെ രാജന് ജീവന്റെ ജീവനാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Love, No legs for Maimoona; But Rajan still loves her

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia