city-gold-ad-for-blogger

ഇല്ലാത്ത വില്ലേജിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ക്രയവിക്രയം നടത്താനാകാതെ ദുരിതത്തില്‍

കരിന്തളം: (www.kasargodvartha.com 12.09.2018) ഇല്ലാത്ത വില്ലേജില്‍പെട്ട ഇരുന്നൂറോളം കുടുംബങ്ങള്‍ ഭൂമിയുടെ ക്രയവിക്രയം നടത്താനാവാതെ ദുരിതത്തില്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പെട്ട വേളൂരിലെ ഇരുന്നൂറോളം കുടുംബങ്ങളുടെ ഭൂമിയാണ് ആധാരം രജിസ്ട്രേഷനില്‍ ഇല്ലാത്ത വില്ലേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടത്തെ സ്ഥലങ്ങള്‍ മുഴുവനും ആധാരം രജിസ്ട്രേഷനില്‍ ചീമേനി രണ്ടാം വില്ലേജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു വില്ലേജ് റവന്യൂ വകുപ്പിന്റെ അധീനതയിലില്ല. ഭൂനികുതി അടക്കുന്നത് കരിന്തളം വില്ലേജിലാണെങ്കിലും ഭൂമിയുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത് ഇതുവരെ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കീഴിലായിരുന്നു. എന്നാല്‍ ഹൊസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് വെളളരിക്കുണ്ട് താലൂക്ക് നിലവില്‍ വന്നതോടെ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയില്‍ വന്നു. ഇതോടെയാണ് വേളൂരിലെ ജനങ്ങള്‍ ദുരിതത്തിലായത്. ബാങ്ക് വായ്പ എടുക്കാനും ഭൂമി ക്രയവിക്രയം നടത്താനും കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തുകാര്‍.

വെള്ളരിക്കുണ്ട് താലൂക്ക് നിലവില്‍ വന്നതോടെ ചീമേനി രണ്ടാം വില്ലേജില്‍ ഉള്‍പ്പെട്ട കരിന്തളം വില്ലേജിലെ വേളൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തെ ക്രയവിക്രയങ്ങള്‍ നടത്താനാവില്ലെന്നാണ് തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സ്ഥലം ഹൊസ്ദുര്‍ഗ് താലൂക്കില്‍പ്പെട്ട ചീമേനി രണ്ടാം വില്ലേജ് എന്ന് രേഖപ്പെടുത്തിയതിനാല്‍  ഇവിടെ ക്രയവിക്രയങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് വെള്ളരിക്കുണ്ട് സബ് രജിസ്ട്രാര്‍ ഓഫീസ് അധികൃതരും പറയുന്നു. ഇതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നാവശ്യപ്പെട്ട് കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ റവന്യൂ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ഇല്ലാത്ത വില്ലേജിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ക്രയവിക്രയം നടത്താനാകാതെ ദുരിതത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Karinthalam, Village Office, Land, No Land Property; Over 200 family in trouble
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia