ആറ് ലാബ് ടെക്നീഷ്യന്‍മാര്‍ വേണ്ടിടത്ത് മൂന്നുപേര്‍ മാത്രം; ഇവരില്‍ ഒരാളെ സ്ഥലം മാറ്റുന്നു; ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
Dec 10, 2017, 16:31 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം അവതാളത്തില്‍. ഡയാലിസിസ് കേന്ദ്രത്തില്‍ ആറ് ലാബ് ടെക്നീഷ്യന്‍മാര്‍ വേണ്ടിടത്ത് മൂന്നുപേര്‍ മാത്രമാണുള്ളത്. ഇവരില്‍ ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു.
ദിനം പ്രതി മുപ്പതിലധികം രോഗികളെയാണ് ഇവിടെ ഡയാലിസിസിന് വിധേയരാക്കുന്നത്. ആറ് നഴ്സുമാര്‍ വേണ്ടിടത്ത് പകുതി പേര്‍ മാത്രമാണുള്ളത്. സെന്റര്‍ എല്ലായ്പ്പോഴും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍ അതിയായ ശുചിത്വം ഇവിടെ അനിവാര്യമാണ്. എന്നാല്‍ ശുചീകരണ തൊഴിലാളികളുടെ സേവനം കിട്ടാത്തതും ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എട്ട് ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് സെന്ററിലുള്ളത്.
ഒരു രോഗിക്ക് കുറഞ്ഞത് ഉപകരണങ്ങളുടെ സഹായത്തോടെ ഏഴുമണിക്കൂര്‍ നേരത്തോളം ചികിത്സ നടത്തേണ്ടിവരും. മുപ്പതിലധികം രോഗികള്‍ വരുമ്പോള്‍ ചികിത്സിക്കാനുള്ള സമയം മതിയാകുന്നില്ല. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്ക് അവധിയെടുക്കാന്‍ കഴിയുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അവശേഷിച്ച മൂന്ന് ലാബ് ടെക്നീഷ്യന്‍മാരിലൊരാളെ സ്ഥലം മാറ്റുന്നത്.
നിര്‍ധനരായ പ്രമേഹരോഗികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമാകാന്‍ സഹായകരമായിരുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ദുരവസ്ഥ പല രോഗികളെയും കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, General-hospital, Lab technician, NO Lab technicians in Dialysis unit Kasaragod General Hospital