സോഫ്റ്റ്‌വെയറില്‍ കന്നട ഭാഷയില്ല: ഓണ്‍ലൈന്‍ ആധാരം രജിസ്‌ട്രേഷന്‍ നിര്‍ത്താന്‍ നിര്‍ദേശം
Feb 1, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01/02/2016) ഓണ്‍ലൈന്‍ ആധാര രജിസ്‌ട്രേഷന്‍ സോഫ്റ്റ്‌വെയറില്‍ കന്നട ഭാഷയില്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്താന്‍ യോഗം ആവശ്യപ്പെട്ടത്.
രജിസ്‌ട്രേഷന്‍ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ആധാര രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത്. ജില്ലയില്‍ ആധാരം എഴുത്തുകാര്‍ക്ക് മതിയായ പരിശീലനം ലഭിക്കാത്തതും ഇതിന് തയ്യാറാക്കിയ സോഫ്റ്റ് വെയറില്‍ കന്നട ഭാഷ ഇല്ലാത്തതുമായ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഓണ്‍ലൈന്‍ സംവിധാനം മുഖേനയുള്ള ആധാരം രജിസ്‌ട്രേഷന്‍ നിര്‍ത്തിവെക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
Keywords : Registration, Kasaragod, Software, Online.