city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ അവില്‍ മില്‍ക്ക്, കരിമ്പിന്‍ ജ്യൂസ്, പാനീ പൂരി തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍; ഐസ് പെട്ടികള്‍ കണ്ടാല്‍ അറക്കും

കാസര്‍കോട്: (www.kasargodvartha.com 16/02/2017) അവില്‍ മില്‍ക്ക്, കരിമ്പിന്‍ ജ്യൂസ്, പാനീ പൂരി തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്നും ഇത്തരം കടകളുടെ പ്രവര്‍ത്തനം ശരിയായ മാര്‍ഗത്തിലാക്കണമെന്നും ആവശ്യം. നഗരത്തിലെയും റോഡരികിലെയും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തേണ്ട ഘട്ടം അതിക്രമിച്ചിരിക്കുകയാണ്. മീനിനിടുന്ന ഐസാണ് അവില്‍ മില്‍ക്കിലും കരിമ്പിന്‍ ജ്യൂസിലും ചേര്‍ക്കുന്നത്. കടകളില്‍ ഫ്രീസറുകളില്‍ ശുദ്ധജലത്തിലുണ്ടാക്കുന്ന ഐസ് ഉപയോഗിച്ചാണ് ജ്യൂസും മറ്റു പാനീയങ്ങളും തയ്യാറാക്കുന്നത്. എന്നാല്‍ തട്ടുകടകളില്‍ കാസര്‍കോട്ടെ ലൈസന്‍സ് പോലുമില്ലാത്ത ഐസ് കമ്പനികളില്‍ നിന്നും നേരിട്ട് ഐസ് വാങ്ങിച്ചു കൊണ്ടുവന്ന് അവില്‍ മില്‍ക്കിലും കരിമ്പിന്‍ ജ്യൂസിലും ചേര്‍ത്ത് നല്‍കുകയാണ് ചെയ്യുന്നത്.

ഇത്തരം തട്ടുകടകളില്‍ ഐസ് സൂക്ഷിക്കുന്ന പെട്ടികള്‍ അനക്കിയിട്ടു തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞതായാണ് ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. പാനീ പൂരി വില്‍ക്കുന്ന തട്ടുകടകളിലെ വിഭവങ്ങളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന സാധനങ്ങളും വൃത്തിഹീനമായ ചുറ്റുപാടിലാണ് സൂക്ഷിക്കുകയും മറ്റും ചെയ്യുന്നത്. കരിമ്പിന്‍ ജ്യൂസുണ്ടാക്കുന്ന മെഷീനുകള്‍ സ്റ്റീലിന്റേതായിരിക്കണമെന്നാണ് നിയമം. എന്നാല്‍ പല കരിമ്പിന്‍ ജ്യൂസ് മെഷീനുകളും ഇരുമ്പിലാണ് ഉണ്ടാക്കിയിട്ടുള്ളത്. കാലപ്പഴക്കം ചെന്ന ഇത്തരം ജ്യൂസ് മെഷീനുകളില്‍ ഗ്രീസ് പുരട്ടിയാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. പഴയ കരിമ്പിന്‍ ജ്യൂസ് കടകളില്‍ ജ്യൂസിനൊപ്പം ഈച്ചയും അരഞ്ഞുവരുന്നുവെന്ന ആക്ഷേപം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍
കരിമ്പിന്‍ ജ്യൂസിനൊപ്പം ഗ്രീസും കലര്‍ന്നാണ് കിട്ടുന്നത്. അതാണ് പലരും വാങ്ങി കുടിക്കുന്നത്.

പാവപ്പെട്ട പലരും കുടുംബം പോറ്റാനാണ് ഇത്തരം തട്ടുകടകള്‍ നടത്തുന്നതെങ്കിലും വൃത്തിയുടെ കാര്യത്തില്‍ ഇവര്‍ യാതൊരുവിധ ശ്രദ്ധയും പാലിക്കുന്നില്ലെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്. മനുഷ്യ ജീവന് തന്നെ ഭീഷണിയായിരിക്കുന്ന ഇത്തരം കടകളില്‍ ശുചിത്വവും വൃത്തിയും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ജനങ്ങളും പറയുന്നു.

ചെറിയ വിലയ്ക്ക് ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും കിട്ടുന്നത് കൊണ്ടാണ് ആളുകള്‍ ഇത്തരം തട്ടുകടകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഇതു മുതലെടുത്ത് ചില സംഘങ്ങള്‍ വൃത്തിഹീനമായി ജനങ്ങളെ ചൂഷണം ചെയ്യുന്നു. എന്നാല്‍ നല്ല രീതിയില്‍ വീട്ടില്‍ നിന്നുമുണ്ടാക്കുന്ന ഐസും കൈകഴുകാനുള്ള വെള്ളം പോലും വീടുകളില്‍ നിന്നും കൊണ്ടുവരുന്ന തട്ടുകടകളും നഗരത്തിലുണ്ട്. ചിലരുടെ പ്രവര്‍ത്തി കാരണം ഇവര്‍ക്കു പോലും കുടുംബം പോറ്റാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളതെന്ന് തട്ടുകട ഉടമകളും വ്യക്തമാക്കുന്നു. നഗരത്തിലെ അനധികൃത വ്യാപാരങ്ങള്‍ ഒഴിവാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുമാത്രമേ ഇത്തരം തട്ടുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാലത്തും മറ്റും നഗരത്തിലെത്തുന്നവര്‍ക്ക് വലിയ ആശ്രയമാണ് ഇത്തരം തട്ടുകടകള്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ കാരണം ചെറിയ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന തട്ടുകടകള്‍ ഇല്ലാതായാല്‍ പലരും പട്ടിണിയിലാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ നിയന്ത്രിക്കണമെന്നും പരിശോധന നടത്തണമെന്നുമാവശ്യപ്പെട്ട് കാസര്‍കോട്ടെ ജി.എച്ച്.എം പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
നഗരത്തില്‍ അവില്‍ മില്‍ക്ക്, കരിമ്പിന്‍ ജ്യൂസ്, പാനീ പൂരി തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍; ഐസ് പെട്ടികള്‍ കണ്ടാല്‍ അറക്കും

നഗരത്തില്‍ അവില്‍ മില്‍ക്ക്, കരിമ്പിന്‍ ജ്യൂസ്, പാനീ പൂരി തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍; ഐസ് പെട്ടികള്‍ കണ്ടാല്‍ അറക്കും

നഗരത്തില്‍ അവില്‍ മില്‍ക്ക്, കരിമ്പിന്‍ ജ്യൂസ്, പാനീ പൂരി തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍; ഐസ് പെട്ടികള്‍ കണ്ടാല്‍ അറക്കും

നഗരത്തില്‍ അവില്‍ മില്‍ക്ക്, കരിമ്പിന്‍ ജ്യൂസ്, പാനീ പൂരി തുടങ്ങിയവ വില്‍ക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍; ഐസ് പെട്ടികള്‍ കണ്ടാല്‍ അറക്കും

Keywords:  Kasaragod, Kerala, Health-Department, news, complaint, Shops, No hygienic precautions in Petty Juice and snack centers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia