നിറഞ്ഞുകവിയുന്ന മധുവാഹിനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് കൈവരിയില്ല; അധികൃതരുടെ അനാസ്ഥ ക്ഷണിച്ചുവരുത്തുന്നത് വലിയൊരു ദുരന്തം; പ്രതിഷേധം ശക്തം
Jul 9, 2017, 14:13 IST
ചെര്‍ക്കള: (www.kasargodvartha.com 09.07.2017) മഴക്കാലത്ത് നിറഞ്ഞുകവിയുന്ന മധുവാഹിനിപ്പുഴയ്ക്ക് കുറുകെയുള്ള പാടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എരിയപ്പാടി-പാടി പ്രദേശത്തെ നിരവധി ജനങ്ങള്‍ക്ക് എളുപ്പത്തില്‍ നെല്ലിക്കട്ട-ചെര്‍ക്കള ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ ഏറെ സഹായകരമാകുന്ന പാലമാണിത്. പാടി എല്‍ പി സ്‌കൂളിലേക്കുള്ള നിരവധി കുട്ടികള്‍ക്ക് മഴക്കാലത്ത് ആശ്രയിക്കേണ്ട ഏക വഴിയാണ് ഈ പാലം.
ശക്തമായ മഴ പെയ്താല്‍ പാലത്തിന് മുകളിലൂടെയാണ് വെള്ളം കുത്തിയൊലിക്കുന്നത്. ഒഴുക്കില്‍ പെട്ട് വളര്‍ത്തുമൃഗങ്ങളും മറ്റും ഒലിച്ചുപോകുന്നത് പതിവാണ്. അധികൃതരുടെ ഈ അനാസ്ഥ തുടര്‍ന്നാല്‍ വലിയൊരു ദുരന്തത്തിന് അത് ഇടയായേക്കാമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു.
പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ട് എരിയപ്പാടി - പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ നടപ്പാലത്തിന്. ഇതിന്റെ കൈവരികളെല്ലാം ദ്രവിച്ച് നശിച്ചുപോയിട്ട് മാസങ്ങളായി. കൈവരി സ്ഥാപിക്കാന്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് തൂണുകളും അപകടാവസ്ഥയിലാണ്.
ശക്തമായ മഴ വന്ന് പുഴയില്‍ കുത്തൊഴുക്ക് തുടങ്ങുന്നതിന് മുമ്പ് തന്നെ പാലം അറ്റകുറ്റപ്പണി നടത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാഷണല്‍ യൂത്ത് ലീഗ് എരിയപ്പാടി ശാഖ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ അനാസ്ഥ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഐ എം സി സി എരിയപ്പാടി ശാഖ പ്രസിഡണ്ട് ഹനീഫ എസ് എ യോഗം ഉദ്ഘടനം ചെയ്തു. ശാഖ പ്രസിഡണ്ട് ഖാദര്‍ പി എ, സെക്രട്ടറി ഖാദര്‍ പാടി, നാഷണല്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹനീഫ എരിയപ്പാടി, സിദ്ദീഖ് ചൂരി, അന്‍വര്‍ പാടി, ഷരിഫ് പാടി, അഷ്‌കര്‍, മുനവ്വിര്‍, ഐ എം സി സി അംഗം ഇര്‍ഷാദ് സി എം, കബീര്‍ എസ് എ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, River, Cherkala, Alampady, National Youth League, INL, Rain, Children, school, Bridge, Pady-Eriyapady, Inauguration, Madhuvahini river.