city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി ഗംഗാധരന്‍ നായര്‍ ഉള്‍പ്പെടെ എ ഗ്രൂപ്പിലെ പ്രമുഖരെ തഴഞ്ഞ് കെ പി സി സി പട്ടിക; ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു

കാസര്‍കോട്: (www.kasargodvartha.com 30/10/2017) മുതിര്‍ന്ന നേതാവായ പി ഗംഗാധരന്‍ നായര്‍ ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പിലെ പ്രമുഖരെ തഴഞ്ഞും യുവാക്കളെ അവഗണിച്ചുമുള്ള കാസര്‍കോട് ജില്ലയിലെ കെ പി സി സി പട്ടിക കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകാന്‍ കളമൊരുക്കി. ജില്ലയില്‍ നിന്ന് കെ പി സി സി പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയ 11 പേരില്‍ എട്ട് പേരും ഐ ഗ്രൂപ്പുകാരാണ്.

കെ പി സി സി യില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന ഹൈക്കമാന്റിന്റെ നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. അതേസമയം മഞ്ചേശ്വരത്ത് ബ്ലോക്ക് പഞ്ചായത്തംഗം ഹസീന ഹമീദ് അടക്കം അഞ്ച് പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചുവെന്നത് മാത്രമാണ് ഒരു പ്രത്യേകത. നീലേശ്വരത്ത് നിന്ന് കെ വി ഗംഗാധരന്‍, മുളിയാറില്‍ നിന്ന് ശാന്തമ്മ ഫിലിപ്പ്, കുമ്പളയില്‍ നിന്ന് ബി സുബ്ബറായി എന്നിവരാണ് എ ഗ്രൂപ്പിന്റെ പ്രതിനിധികളായി പട്ടികയില്‍ ഇടം പിടിച്ചത്.

പി ഗംഗാധരന്‍ നായര്‍ ഉള്‍പ്പെടെ എ ഗ്രൂപ്പിലെ പ്രമുഖരെ തഴഞ്ഞ് കെ പി സി സി പട്ടിക; ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു

ഹസീനയ്ക്ക് പുറമെ ഉദുമയില്‍ നിന്ന് സി കെ ശ്രീധരനും കാസര്‍കോട്ട് നിന്ന് പി എ അഷറഫലിയും കാറഡുക്കയില്‍ നിന്ന് കെ നീലകണ്ഠനും കാഞ്ഞങ്ങാട്ടു നിന്ന് മീനാക്ഷി ബാലകൃഷ്ണനും ബളാലില്‍ നിന്ന് കെ കെ നാരായണനും തൃക്കരിപ്പൂരില്‍ നിന്ന് കെ പി കുഞ്ഞിക്കണ്ണനും എളേരിയില്‍ നിന്ന് കരിമ്പില്‍ കൃഷ്ണനും ഐ ഗ്രൂപ്പിന്റെ നോമിനകളായി പട്ടികയില്‍ ഉള്‍പ്പെട്ടു. എന്നാല്‍ പി ഗംഗാധരന്‍ നായര്‍, എന്‍ എ മുഹമ്മദ്, പ്രഭാകര്‍ ചൗട്ട എന്നീ എ ഗ്രൂപ്പ് നേതാക്കള്‍ പാടെ അവഗണിക്കപ്പെടുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്ന കോടോത്ത് ഗോവിന്ദന്‍ നായര്‍, കെ വെളുത്തമ്പു എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്ന് രണ്ട് പേരുടെ ഒഴിവ് ജില്ലയില്‍ നേരത്തെ ഉണ്ടായിരുന്നു. ഹസീന, അഷറഫലി, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്‍, കെ വി ഗംഗാധരന്‍ എന്നിവരാണ് ഈ ഒഴിവിലേക്ക് വന്നത്. പി ഗംഗാധരന്‍ നായരെ തഴഞ്ഞത് ജില്ലയിലെ എ വിഭാഗത്തിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

1969 മുതല്‍ ജില്ലയില്‍ നിന്നുള്ള കെ പി സി സി അംഗമായ ഗംഗാധരന്‍ നായര്‍ തഴയപ്പെടാന്‍ ചില കാരണങ്ങളുണ്ട്. എ ഗ്രൂപ്പിലെ ഒരു വിഭാഗം ഗംഗാധരന്‍ നായര്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. സമീപ കാലത്തായി ജില്ലയില്‍ കോണ്ടഗ്രസ് സംഘടിപ്പിക്കുന്ന പല പരിപാടികളില്‍ നിന്നും ഗംഗാധരന്‍ നായര്‍ വിട്ടുനില്‍ക്കുന്ന സ്ഥിതിയും ഉണ്ടായി.

ഗംഗാധന്‍ നായരുടെ മകളും ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ധന്യ സുരേഷിനെ കെ പി സി സി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സംസാരമുണ്ടായിരുന്നുവെങ്കിലും അതും നടന്നില്ല. ഗ്രൂപ്പുകള്‍ തിരിച്ചുള്ള വീതം വെപ്പുകള്‍ക്കിടെ നേതാക്കള്‍ക്കായി കണ്ടെത്തിയ ബ്ലോക്കുകള്‍ ഉചിതമായില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, KPCC, Congress, Karadukka, News, Controversy, Secretary, DCC, A group, No A group leaders in KPCC list; Controversy in District Congress.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia