city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി സെക്ഷന്‍ ഓ­ഫീസ് വിഭ­ജനത്തിന് ഫണ്ടില്ലെന്ന് മന്ത്രി ആര്യാ­ടന്‍

വൈദ്യുതി സെക്ഷന്‍ ഓ­ഫീസ് വിഭ­ജനത്തിന് ഫണ്ടില്ലെന്ന് മന്ത്രി ആര്യാ­ടന്‍
കാസര്‍കോട്: വൈദ്യുതി സെക്ഷന്‍ ഓഫീ­സു­കള്‍ വിഭ­ജ­ന­ത്തിന് ഫണ്ടി­ല്ലെന്ന് മന്ത്രി ആര്യാ­ടന്‍ മു­ഹമ്മദ് പറ­ഞ്ഞു. നെല്ലി­ക്കുന്ന്, കുമ്പള സെക്ഷന്‍ വിഭ­ജി­ക്ക­ണ­മെന്നും ആവ­ശ്യ­ത്തിന് ജീവ­ന­ക്കാരെ നിയ­മി­ക്ക­ണ­മെന്നും ആവ­ശ്യ­പ്പെട്ട് കൊ­ണ്ട് സമീ­പിച്ച നിവേ­ദ­ന­സം­ഘ­ത്തെ­യാണ് മന്ത്രി ഇക്കാര്യം അറി­യി­ച്ച­ത്.

നെല്ലി­ക്കുന്ന് ഇല­ക്ട്രി­ക്കല്‍ സെക്ഷന്‍ ഓഫീ­സില്‍ ആവ­ശ്യ­ത്തിന് ജീവ­ന­ക്കാര്‍ ഇല്ലാ­ത്തത് മൂലം ജന­ങ്ങളും ജീവ­ന­ക്കാരും ഒരു­പോലെ ദുരി­തം അനു­ഭ­വി­ക്കു­ക­യാണ്. 24,000 ത്തോളം ഉപ­ഭോ­ക്താ­ക്ക­ളാണ് ഈ സെക്ഷന് കീഴി­ലു­ള്ള­ത്.

ഒരു അസി­സ്റ്റന്റ് എഞ്ചി­നീ­യ­റാണ് നില­വി­ലു­ള്ള­ത്. സബ് എഞ്ചി­നീ­യര്‍, ഓവര്‍സി­യര്‍ എന്നി­വര്‍ ആവ­ശ്യ­ത്തി­നി­ല്ല. 24 ലൈന്‍മാന്‍ വേണ്ടി­ടത്ത് 11 പേരാ­ണു­ള്ള­ത്. 1000 ഉപ­ഭോ­ക്താ­ക്കള്‍ക്ക് മിനിമം ഒരു ലൈന്‍മാന്‍ എങ്കിലും വേണ്ടി­ട­ത്താണ് ഈ സെക്ഷ­നില്‍ ലൈന്‍മാന്‍മാ­രുടെ പകു­തി­യോളം ഒഴി­വു­ള്ള­ത്. ഈ സെക്ഷന് ഒരു ജീപ്പ് മാത്ര­മാ­ണു­ള്ള­ത്. ജീപ്പ് എപ്പോഴും കട്ട­പ്പു­റ­ത്താ­ണ്. പതി­റ്റാ­ണ്ടു­കള്‍ പഴ­ക്ക­മുള്ള വാഹ­ന­മാ­ണി­ത്. അത്‌കൊണ്ട് വൈദ്യുതി ദുര­ന്ത­മു­ണ്ടാ­യാല്‍ മറ്റു വാഹ­ന­ങ്ങളെ ആശ്ര­യി­ക്കേ­ണ്ടി­വ­രു­ന്നു.

മൊഗ്രാല്‍പു­ത്തൂര്‍ പഞ്ചാ­യത്തും, മധൂര്‍ ഗ്രാമ­പ­ഞ്ചാ­യത്തും കാസര്‍കോട് നഗ­ര­സ­ഭ­യിലെ ഭാഗിക പ്രദേ­ശ­ങ്ങ­ളുമാണ് ഈ സെക്ഷന് കീഴില്‍ വരു­ന്ന­ത്. നെല്ലി­ക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് രണ്ടായി വിഭ­ജി­ക്ക­ണ­മെ­ന്നാ­വ­ശ്യ­ത്തിന് വര്‍ഷ­ങ്ങ­ളുടെ പഴ­ക്ക­മു­ണ്ട്. 12,000 ത്തോളം ഉപ­ഭോ­ക്താ­ക്കള്‍ വീതം രണ്ട് സെക്ഷ­നായി വിഭ­ജി­ച്ചാല്‍ ജന­ങ്ങ­ളു­ടെയും ജീവ­ന­ക്കാ­രു­ടെയും ദുരി­ത­ങ്ങള്‍ക്ക് പരി­ഹാ­ര­മാ­കും. എന്നും വൈദ്യുതി പ്രശ്‌ന­ങ്ങ­ളു­ണ്ടാ­കുന്ന സെക്ഷന്‍ കൂടി­യാ­ണി­ത്.

നെല്ലി­ക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് രണ്ടായി വിഭ­ജി­ക്കു­ക, ആവ­ശ്യ­ത്തിന് ഉദ്യോ­ഗ­സ്ഥ­ന്മാ­രെയും ജീവ­ന­ക്കാ­രെയും നിയ­മി­ക്കു­ക, പുതിയ വാഹനം എത്രയും വേഗ­ത്തില്‍ അനു­വ­ദി­ക്കുക തുട­ങ്ങിയ ആവ­ശ്യ­ങ്ങള്‍ ഉന്ന­യിച്ച് യംഗ്ചാ­ല­ഞ്ചേഴ്‌സ് ക്ലബ്, ഹീ­റോസ് ബള്ളൂര്‍ ക്ലബ് ഭാ­ര­വാ­ഹികള്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാ­ടന്‍ മുഹ­മ്മ­ദിന് നിവേ­ദനം നല്‍കി. സിഡ്‌കോ ചെയര്‍മാന്‍ സി.­ടി. അഹ­മ്മ­ദലി, കെ.­പി.­സി.സി മെ­മ്പര്‍ പി. ­ഗം­ഗാ­ധ­രന്‍ നായര്‍ എന്നി­വര്‍ മന്ത്രി­യോ­ടൊപ്പം ഉണ്ടാ­യി­രു­ന്നു.

Keywords:  Kasaragod, Minister, Nellikunnu, Electricity, Office, Kerala, Aryadan Muhammed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia