city-gold-ad-for-blogger
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ രോഗികളെ പിടിച്ചുനിര്‍ത്തി നീണ്ട ക്യൂ; പരിഹാരം കാണണമെന്നാവശ്യം

കാസര്‍കോട്: (www.kasargodvartha.com 30.10.2019) ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ വലച്ച് നീണ്ട ക്യൂ. അതിരാവിലെ ടോക്കണ്‍ നല്‍കാന്‍ തുടങ്ങുന്നതിന് മുമ്പേ എത്തുന്നവര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ദിനേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ടോക്കണ്‍ നല്‍കാനായി ഒറ്റ കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണ് തിരക്കനുഭവപ്പെടാനുള്ള പ്രധാന കാരണം.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനും ദീര്‍ഘകാലം പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായിരുന്ന കെ എം സൈദ് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

നിലവില്‍ മുതിര്‍ന്ന പൗരന്മാര്‍, അംഗവൈകല്യമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാമായി ഒരു ടോക്കണ്‍ കൗണ്ടര്‍ മാത്രമാണുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത കൗണ്‍റുകള്‍ പ്രവര്‍ത്തിച്ചാല്‍ ഈ തിരക്കിന് വലിയ ആശ്വാസമാകും. ടോക്കണ്‍ എടുക്കുന്നവര്‍ക്ക്, അവര്‍ വരുന്ന ഊഴമനുസരിച്ച് ഇരിക്കാനുള്ള സൗകര്യം കൂടി ചെയ്തുകൊടുക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും ടോക്കണ്‍ കൗണ്ടര്‍ നിലവിലുള്ള സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ആശുപത്രി വികസന സമിതി അടിയന്തിരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സൈദ് ആവശ്യപ്പെട്ടു.

ജനറല്‍ ആശുപത്രിയില്‍ രോഗികളെ പിടിച്ചുനിര്‍ത്തി നീണ്ട ക്യൂ; പരിഹാരം കാണണമെന്നാവശ്യം


Keywords:  Kerala, kasaragod, news, General-hospital, Patient's, No facilities in General Hospital, Complaint on queue system in general hospital

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL