'നമുക്കില്ല അതിവേഗ റെയില്‍ പാത' സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് പി കരുണാകരന്‍ എംപി
Jul 19, 2016, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 19/07/2016) തിരുവന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നും ആരംഭിച്ച് കണ്ണൂരില്‍ അവസാനിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ പാതയുടെ സാധ്യതാ പഠനം കണ്ണൂര്‍ വരെ മാത്രമായി പരിമിതപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് കാസര്‍കോട് എം പി പി കരുണാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുമുള്ള ഫോണ്‍ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അതിവേഗ പാതയുടെ സാധ്യതയെക്കുറിച്ചുള്ള പ്രാഥമിക പഠനം നടത്തിയവര്‍ കണ്ണൂരിനപ്പുറം ചിലവേറിയതാണ് എന്ന കാരണമാണ് തടസമായി പറഞ്ഞത്. അതു ശരിയല്ല. ലാഭകരമല്ലെന്നും, ചിലവേറിയതാണെന്നും യാത്രക്കാര്‍ കാണില്ലെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ റെയില്‍വെ സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുമ്പ് മാവേലി എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടുമ്പോഴും, കണ്ണൂര്‍ എക്‌സ്പ്രസ് മംഗളൂരു വരെയായി ഉയര്‍ത്തുന്നതിനും മടി കാണിച്ചു കൊണ്ട് നേരത്തെ അവര്‍ ഇതേ കാരണങ്ങളായിരുന്നു പറഞ്ഞിരുന്നത്. ശക്തമായി സമ്മര്‍ദം ചെലുത്തിയാണ് ഇതിനു സാധിച്ചത്.
ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ എക്‌സ്പ്രസുകളെല്ലാം കാസര്‍കോട് തൊട്ടേ ബുക്കിങ്ങ് പൂര്‍ണമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പണച്ചിലവിന്റെ കാര്യം പറഞ്ഞു വികസന മുരടിപ്പുണ്ടാക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും എം പി പറഞ്ഞു. തീരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രിയെ കണ്ട് നേരിട്ടറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലയിലെ ഭൗതിക സാഹചര്യങ്ങളില്‍ എന്താണ് കുറവെന്നും എങ്ങനെയാണ് പണച്ചിലവേറുന്നതെന്നും അവര്‍ പറയണം. കാസര്‍കോട് ജില്ലയില്‍ പണം മുടക്കുന്നതിനും പ്രധാന സ്റ്റേഷനുകളില്‍ പോലും വണ്ടിക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതു പോലും ലാഭകരമല്ല എന്ന തെറ്റായ സമീപനം തിരുത്തിക്കണം. സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു ജില്ലയെ മാത്രം വകഞ്ഞുമാറ്റുന്നതും, ചിലവേറിയതാണെന്നും ലാഭകരമല്ലെന്നും പറയുന്നത് സ്വതവേ പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ സുരക്ഷിത ഭാവിക്ക് തടസമുണ്ടാക്കുന്നവയാണെന്നും കേരളം മാറുമ്പോള്‍ ഒപ്പമെത്താന്‍ നമ്മുടെ ജില്ലക്ക് കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ പാത മംഗളൂരു വരെ നീട്ടുകയെന്ന ആവശ്യത്തിന് ജനങ്ങളോടൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലയില്‍ നിരവധി പുഴകളും ചാലുകളും ഉള്ളതാണ് പണച്ചിലവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, ഭൗതിക സാഹചര്യ പഠനപ്രകാരം ഭൂനിരപ്പിലൂടെയുള്ള പാതയാണ് അധികമായി നിര്‍മിക്കേണ്ടി വരികയെന്നും, അതിനായി കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടിവരുമെന്നും അനുമാനിക്കുന്നു.
Related News: 'നമുക്കില്ല' അതിവേഗ പാത; ഈ അവഗണന സഹിക്കാവുന്നതിലുമപ്പുറം
Keywords : Kasaragod, Railway, Development Project, P.Karunakaran-MP, High Speed Railway Line, No Express railway to Kasargod; MP responds.