എഞ്ചിനീയറിംഗ് ജീവനക്കാരുടെ കുറവ് പഞ്ചായത്തുകളില്‍ പദ്ധതികള്‍ക്ക് തടസം നേരിടുന്നു
May 13, 2013, 19:05 IST
കാസര്‍കോട്: ജില്ലയില്‍ പഞ്ചായത്തുകളില്‍ എഞ്ചിനീയറിംഗ് സ്റ്റാഫിന്റെ കുറവ് മൂലം പദ്ധതികള്‍ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും തടസം നേരിടുന്നതായി ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ 30 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ തസ്തികകളില്‍ ആറെണ്ണം ഒഴിഞ്ഞു കിടക്കുന്നു. 84 ഓവര്‍സിയര്‍മാര്‍ ആവശ്യമുളള ജില്ലയില്‍ 48 പേര്‍ മാത്രമാണുളളത്. എഞ്ചിനീയര്‍മാര്‍ക്ക് ക്ലറിക്കല്‍ സ്റ്റാഫും ആവശ്യമായ കമ്പ്യൂട്ടറും ഫര്‍ണിച്ചറും ലഭ്യമല്ലെന്നു യോഗത്തില്‍ എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ബാലകൃഷ്ണന്‍ അറിയിച്ചു.
പഞ്ചായത്തിലെ ഒരു ക്ലാര്‍ക്കിനെ എഞ്ചിനീയറിംഗ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നും ആവശ്യമായ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറും മറ്റു ഭൗതിക സൗകര്യമങ്ങളും ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെ മാത്രമേ ഓഫീസില്‍ നിന്നു വിട്ടു നില്‍ക്കാവൂ എന്നും യോഗം നിര്‍ദേശിച്ചു. എഞ്ചിനീയറിംഗ് സ്റ്റാഫ് ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.
നടപ്പ് വര്‍ഷത്തെ പദ്ധതികള്‍ മേയ് 31നകം അംഗീകരിക്കാനുളള നടപടി സ്വീകരിച്ചു വരുന്നു. പ്രൊജക്ടുകളുടെ
ഡാറ്റാ എന്‍ട്രി 16 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ 779ഉം ബ്ലോക്ക് പഞ്ചായത്തുകള്‍ 8010 മുനിസിപ്പാലിറ്റികള്‍ 221ഉം ജില്ലാപഞ്ചായത്ത് 133ഉം പദ്ധതതികളുടെ ഡാറ്റാ എന്‍്ട്രികള്‍ നടത്തിയിട്ടുണ്ട്. ഐ.എ.വൈ, എസ്.എസ്.എ പദ്ധതികള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കണമെന്നും യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. എസ്.സി.പി, ടി.എസ്.പി ജനസംഖ്യാ വ്യതിയാനവും ഫണ്ട് അലോട്ട്‌മെന്റും സംബന്ധിച്ചുളള പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താന്‍ യോഗം തീരുമാനിച്ചു.
പല പഞ്ചായത്തുകളും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഈ പഞ്ചായത്തുകളില്‍ ഈ വിഭാഗക്കാര്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ടി. വിഭാഗക്കാര്‍ ഇല്ലെങ്കിലും ഇവരുടെ വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പട്ടികജാതിക്കാരുടെ വികസനത്തിനു അനുവദിച്ച ഫണ്ട് മലവേട്ടുവരുടെ വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കാമെന്ന നിര്‍ദേശം നിലവിലുണ്ട്. ഇതേ ഫണ്ട് മാവില വിഭാഗക്കാരുടെ വികസന പദ്ധതികള്‍ക്ക് ചെലവഴിക്കാനുളള നിര്‍ദേശം സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകണമെന്ന് പഞ്ചായത്ത്ത പ്രസിഡന്റുമാര്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, പാദൂര്‍ കുഞ്ഞാമു, കെ. സുജാത, കെ.വി. മുഹമ്മദ്കുഞ്ഞി, രാജുകട്ടക്കയം, എ. അബ്ദുര്‍ റഹിമാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ, ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Engineering, Staff, Panchayath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News