city-gold-ad-for-blogger

വൈദ്യുതി മുടങ്ങി: കാസര്‍കോട് ജില്ലയിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു, പോളിംഗ് നടക്കുന്നത് മെഴുകുതിരി വെട്ടത്തില്‍

കാസര്‍കോട്:  (www.kasargodvartha.com 16/05/2016) വൈദ്യുതി മുടങ്ങിയതിനാല്‍ കാസര്‍കോട് ജില്ലയിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു. പല ബൂത്തുകളിലും മെഴുകുതിരി വെട്ടത്തിലാണ് ഇപ്പോള്‍ പോളിംഗ് പുരോഗമിക്കുന്നത്. മാത്രമല്ല, വൈദ്യുതി മുടങ്ങുന്നതുമൂലം പല ബൂത്തുകളിലും ഉദ്യോഗസ്ഥര്‍ വിയര്‍ത്തൊലിക്കുകയാണ്.

കനത്ത പോളിംഗ് തന്നെയാണ് കാസര്‍കോട് രേഖപ്പെടുത്തുന്നത്. ആദ്യ അഞ്ച് മണിക്കൂറില്‍ 28 ശതമാനമാണ് കാസര്‍കോട് മണ്ഡലത്തിലെ മാത്രം പോളിംഗ്. വടക്കന്‍ കേരളത്തില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റിലെ 1233 ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് 20 മിനുട്ട് മുടങ്ങി. പുതിയ യന്ത്രം എത്തിച്ചതിനു ശേഷമാണ് വോട്ടിങ് ആരംഭിച്ചത്.
വൈദ്യുതി മുടങ്ങി: കാസര്‍കോട് ജില്ലയിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു, പോളിംഗ് നടക്കുന്നത് മെഴുകുതിരി വെട്ടത്തില്‍

Keywords: Kasaragod, Election 2016, Manjeshwaram, Kumbala, Candidates, No Electricity, Polling continues, Candle light.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia