പെരുന്നാള്‍ തിരക്കില്‍ വ്യാപാരികള്‍ക്ക് വൈദ്യുതി വകുപ്പിന്റെ ഇരുട്ടടി
Aug 4, 2013, 23:22 IST
കാസര്‍കോട്: റംസാനിലെ അവസാനത്തെ ഞായറാഴ്ച നല്ല കച്ചവടം പ്രതീക്ഷിച്ച വ്യാപാരികള്‍ക്ക് വൈദ്യുതി വകുപ്പിന്റെ ഇരുട്ടടി. രാവിലെ മുതല്‍ വൈകിട്ട് ആറുമണി വരെ കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസപ്പെട്ടു. മൈലാട്ടി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞാണ് വൈദ്യുതി മുടക്കിയത്.
കര്‍ണാടകയില്‍ നിന്നുള്ള വൈദ്യുതി കാസര്‍കോട്ടേക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും അത് പല ഭാഗങ്ങളിലേക്കായി വീതിക്കേണ്ടി വന്നതിനാലാണ് ചില പ്രദേശങ്ങളില്‍ മുടക്കം നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലെ മുതല്‍ നല്ല തിരക്കാണ് വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് ചിലവ്യാപാര സ്ഥാപനങ്ങളിലും കച്ചവടം നടത്തിയത്. വൈദ്യുതി മുടക്കം സംബന്ധിച്ച് അധികൃതര്‍ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു
ആഘോഷ സീസണിലെ വൈദ്യുതി മുടക്കം കാസര്‍കോട് പതിവായതായി വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
Keywords: Kasaragod, Electricity, Eid, Karnataka, Merchant, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.