city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതിയില്ലാതെ അഞ്ചുനാള്‍; കാസര്‍കോട്ട് ജനജീവിതം അതീവദുസഹം

കാസര്‍കോട്: (www.kasargodvartha.com 15/05/2016) അഞ്ചുദിവസത്തോളമായി വൈദ്യുതിവിതരണതടസത്തിന്റെ ദുരിതം പേറുകയാണ് കാസര്‍കോട്ടെ ജനങ്ങള്‍. ആദ്യത്തെ വേനല്‍മഴക്കുതന്നെ നേരിട്ട വൈദ്യുതി പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. കനത്ത മഴ പെയ്യാത്തതിനാല്‍ പൊതുവെ കൊടും ചൂടാണ് കാസര്‍കോട്ട് അനുഭവപ്പെടുന്നത്. ഇതിനിടയില്‍ വൈദ്യുതി തടസം കൂടി വന്നതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്.

വൈദ്യുതിയില്ലാതെ അഞ്ചുനാള്‍; കാസര്‍കോട്ട് ജനജീവിതം അതീവദുസഹംശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട്ടെയും പരിസരങ്ങളിലെയും നിരവധി വൈദ്യുതി ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നതോടെയാണ് വൈദ്യുതി ബന്ധം അവതാളത്തിലായത്. ആദ്യത്തെ വേനല്‍മഴയോടെ താറുമാറായിരുന്ന വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരമായിരുന്നെങ്കിലും ശനിയാഴ്ചയുണ്ടായ ഇടിമിന്നലും കാറ്റും വ്യാപകമായ നാശം വിതക്കുകയായിരുന്നു.

കൊടും ചൂടും വൈദ്യുതിപ്രതിസന്ധിയും ജനങ്ങളെ വല്ലാതെ വട്ടംകറക്കുകയാണ്. കാസര്‍കോട്ടെ ദൈനംദിനപ്രവര്‍ത്തനങ്ങളെപ്പോലും ഇത്തരമൊരു സ്ഥിതിവിശേഷം പ്രതികൂലമായി ബാധിക്കുകയാണ്. വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ രണ്ടുദിവസമെങ്കിലുമെടുക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കാസര്‍കോട്ടെ വ്യാപാരവ്യവസായസ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളെപ്പോലും വൈദ്യുതിപ്രശ്‌നം പ്രതികൂലമായി ബാധിക്കുന്നു. ഞായറാഴ്ച രാത്രിയോടെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ചിലയിടങ്ങളിൽ ഒടിഞ്ഞു വീണ പോസ്റ്റുകളും, പൊട്ടിവീണ വൈദ്യുതി കമ്പികളും അതേപടി നിലനില്‍ക്കുകയാണ്.


Keywords : Kasaragod, Natives, Electricity, Electric Post, Rain, KSEB, Offices.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia