വൈദ്യുതിയുമില്ല വെള്ളവുമില്ല; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭിണികളെ അടക്കം നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിട്ടു
May 16, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2016) കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം താറുമാറായതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പാടെ തടസ്സപ്പെട്ടു. വെള്ളവും വൈദ്യുതിയുമില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭിണികളെ അടക്കം നിര്‍ബന്ധപൂര്‍വ്വം മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ രണ്ട് ദിവസമായി രോഗികള്‍ കടുത്ത ദുരിതമാണ് അനുഭവിച്ചുവന്നിരുന്നത്. ജനറേറ്റര്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. അടിയന്തിര ചികിത്സ ആവശ്യമുള്ളവരെയാണ് സൗകര്യമുള്ള മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടത്.
വൈദ്യുതി ഇല്ലെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനം നടക്കുമായിരുന്നെങ്കിലും വെള്ളം ഇല്ലാതായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. പുതുതായെത്തുന്ന രോഗികളെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ടോയ്‌ലറ്റ് അടക്കം ദുര്‍ഗന്ധപൂരിതമായതോടെ രോഗികള്‍ ശരിക്കും വിഷമം അനുഭവിച്ച് വരികയായിരുന്നു. കുടിക്കാനുള്ള വെള്ളത്തിന് കുപ്പിവെള്ളമായിരുന്നു ആശ്രയം. വൈദ്യുതിബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതുകൊണ്ട് തന്നെ ആശുപത്രിയില്‍ ഇനിയും രോഗികളെ അഡ്മിറ്റ് ചെയ്താല്‍ അത് സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നാണ് ആശുപത്രി അധികൃതരുടെ ഭയം. വൈദ്യുതി ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ നടത്താന്‍ സാധിക്കാത്തതുകൊണ്ടാണ് അടിയന്തിര ചികിത്സ ആവശ്യമുള്ളവരോട് മറ്റ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Keywords: Kasaragod, Electricity, General-hospital, Water, Patient's, Bottle, Pregnant, Smell, Admit, Operation.