തെരെഞ്ഞെടുപ്പ്: കൊടിമരം, ബാനര്‍, ചുമരെഴുത്ത് അനുവാദമില്ലാതെ പാടില്ല
Mar 7, 2014, 16:08 IST
വിവിധ ജാതികളും, സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതോ വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടിയോ, സ്ഥാനാര്‍ത്ഥിയോ ഏര്‍പ്പെടാന്‍പാടില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുളള വിമര്‍ശനം നടത്തുമ്പോള്‍ അത് അവരുടെ നയങ്ങളിലും, പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും, പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം. മറ്റ് പാര്‍ട്ടികളുടെ നേതാക്കന്‍മാരുടേയും പ്രവര്‍ത്തകരുടേയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമര്‍ശിക്കരുത്.
അടിസ്ഥാനരഹിതമായതോ,വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് പാര്‍ട്ടികളെയും അവരുടെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. മുസ്ലീം- ക്രിസ്ത്യന്‍ പളളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധാനാലയങ്ങള്‍ എന്നിവ തെരെഞ്ഞെടുപ്പ് പ്രചരണത്തിനുളള വേദിയായി ഉപയോഗിക്കരുത്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടിനുമുമ്പില്‍ പ്രകടനം സംഘടിപ്പാക്കാനോ, പിക്കറ്റ് ചെയ്യാനോ പാടില്ല. ഒരു വ്യക്തിയുടെ രാഷ്ട്രീയ അഭിപ്രായത്തോടും, പ്രവര്‍ത്തനങ്ങളോടും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും എത്ര തന്നെ വെറുപ്പുണ്ടായാലും സമാധാന പരമായി സ്വകാര്യ ജീവിതം നയിക്കാനുളള അയാളുടെ അവകാശം മാനിക്കണം. മറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളോ, ജാഥകളോ തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ, ഛിദ്രമാക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പ് വരുത്തണം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ, അനുയായികളോ ലഘു ലേഖയില്‍ വിതരണം ചെയ്ത നേരിട്ടോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതു യോഗത്തില്‍ കുഴപ്പമുണ്ടാക്കാന്‍ പാടില്ല.ഒരു പാര്‍ട്ടിയുടെ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ കൂടി മറ്റെ#ാരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ല.ഒരു പാര്‍ട്ടി ഒട്ടിച്ചിട്ടുളള ചുമര്‍ പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുതെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, election, by-election, Land, Political party, District, District Collector,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍