കുഞ്ചത്തൂരില്‍ ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി;അധികൃതര്‍ക്കു ചെവികേള്‍ക്കുന്നില്ല
Dec 21, 2014, 18:34 IST
ഉപ്പള:(www.kasargodvartha.com 21.12.2014) വാട്ടര്‍ അതോറിറ്റിയുടെ കുഞ്ചത്തൂരിലെ പമ്പു ഹൗസില്‍ നിന്നുള്ള ജല വിതരണം മുടങ്ങിയിട്ടു രണ്ടു മാസമായി. വെള്ളമെടുക്കുന്ന കുഴല്‍ക്കിണറിലെ മോട്ടോര്‍ കത്തിയതാണത്രേ കാരണം. ആയിരത്തോളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന ജലസ്രോതസ്സാണ് മുട്ടിപ്പോയത്. ഈ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്.
പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും ലക്ഷം വീടുകോളനി വാസികളും കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. വര്‍ഷത്തില്‍ 6,000 രൂപയോളം വെള്ളക്കരം അടക്കുന്നുണ്ട്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളിനടുത്താണ് പമ്പു ഹൗസ് സ്ഥിതി ചെയ്യുന്നത്. മോട്ടോര്‍ നന്നാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മണ്ഡലം എം.എല്‍.എ. പി.ബി.അബ്ദുല്‍ റസാഖ് ഉള്‍പെടെയുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Uppala, water, Family, Drinking water, MLA, P.B. Abdul Razak, kasaragod, Kerala, No drinking water for Kunjathoor
Advertisement: