city-gold-ad-for-blogger

ബദിയഡുക്ക ടൗണില്‍ നടുറോഡില്‍ വെള്ളക്കെട്ട്

ബദിയഡുക്ക: (www.kasargodvartha.com 20.10.2014) കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബദിയഡുക്ക ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓവുചാല്‍ മൂടിയത് മൂലം വെള്ളം ഒഴുകി പോകുന്നത് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം.

റോഡിലൂടെയാണ് വെള്ളം ഒഴുകിയത്. ഇതുമൂലം കാല്‍നട യാത്ര പോലും ദുസഹമായി. അപ്രതീക്ഷിതമായി പെയ്ത മഴമൂലം പലരും ടൗണില്‍ കുടുങ്ങുകയായിരുന്നു. ഓട്ടോ സ്റ്റാന്‍ഡുകളില്‍ പോലും വെള്ളംകയറി. ചിലയിടത്ത് വെള്ളം മുട്ടോളം വരെ ഉയരുകയും ചെയ്തു.

ഒരുമണിക്കൂറോളം കനത്ത മഴ പെയ്തപ്പോഴാണ് ഈ അവസ്ഥ. അതേസമയം തിങ്കളാഴ്ച വൈകിട്ടുണ്ടായ നേരിയ മഴയിലും ടൗണില്‍ വെള്ളം നിറഞ്ഞു. കുണ്ടുംകുഴിയും നിറഞ്ഞ റോഡില്‍ ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബദിയഡുക്ക ടൗണില്‍ നടുറോഡില്‍ വെള്ളക്കെട്ട്

Keywords : Kasaragod, Kerala, Road, water, Badiyadukka, Rain, Drainage, Bus stand, No drainage: rain water flows. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia