ഉളിയത്തടുക്ക റോഡില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപം വെള്ളക്കെട്ട്; ഓവുചാല്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
May 30, 2017, 20:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 30.05.2017) നവീകരിച്ച വിദ്യാനഗര്‍ - ഉളിയത്തടുക്ക റോഡില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയിലാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. മുമ്പത്തെ റോഡ് ഉണ്ടായിരുന്നപ്പോഴും ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. റോഡ് തകരാന്‍ പ്രധാന കാരണവും ഇതായിരുന്നു.
കോടികള്‍ ചിലവഴിച്ച് റോഡ് നവീകരിച്ചപ്പോഴും ഇതേ സ്ഥിതിതന്നെയാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. ഇപ്പോഴത്തെ അവസ്ഥയില്‍ നവീകരിച്ച റോഡും പെട്ടെന്ന് തന്നെ തകരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
Photo: Noushad Meelad
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Road, Natives, Rain, Drainage, Kasaragod, Uliyathaduka, Construction.