മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പണികിട്ടി; മതിയായ രേഖകള്‍ സൂക്ഷിക്കാത്ത കട ഉടമകളെ കോടതി പിഴ ശിക്ഷയ്ക്ക് വിധിച്ചു
Feb 13, 2019, 16:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2019) കടയില്‍ മതിയായ രേഖകള്‍ സൂക്ഷിക്കാത്തതിന് മൊബൈല്‍ഷോപ്പ് ഉടമകളെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. നയാബസാറിലെ മൊബൈല്‍ഷോപ്പ് ഉടമ കൊവ്വല്‍പ്പള്ളിയിലെ സലീം (46), ചെറുവത്തൂര്‍ ഉടുമ്പുന്തലയിലെ കെ വി അഷ്ഫാഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 6,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2018 മെയ് 17ന് ഉച്ചക്ക് നയാബസാറിലെ സലീമിന്റെ കടയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പരിശോധന നടത്തുകയും രേഖകള്‍ സൂക്ഷിക്കാത്തതിന് കേസെടുക്കുകയുമായിരുന്നു. അഷ്ഫാഖിന്റെ ചെറുവത്തൂരിലുള്ള ഗള്‍ഫ് ഷോപ്പി കടയില്‍ ജൂണ്‍ 21നാണ് പരിശോധന നടത്തിയത്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അഷ്ഫാഖിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No Documents' Mobile shop owners fined, Kanhangad, Kasaragod, news, court, Mobile Phone, case, Kerala.