city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടെക്‌സ്റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ പദവി അംഗീകാരം; ചെര്‍ക്കളവുമായി അകല്‍ചയില്ല: ഗോള്‍ഡന്‍

കാസര്‍കോട്: കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷന് കീഴിലുള്ള ഉദുമ ടെക്‌സ്റ്റൈല്‍സ് മില്‍, പിണറായി ഹൈടെക് വീവിംഗ് മില്‍സ് എന്നിവയുടെ ചെയര്‍മാനായി തന്നെ സര്‍ക്കാര്‍ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പദവി തന്റെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും മുസ്‌ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ഗോള്‍ഡനെ ടെക്‌സ്‌റ്റൈല്‍സ് മില്‍ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍  ഗോള്‍ഡന് ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നല്ലൊരു പദവി ഗോള്‍ഡന് നല്‍കാത്തതില്‍ ലീഗ് നേതാക്കള്‍ക്ക് വിശിഷ്യാ മഞ്ചശ്വരം മണ്ഡലത്തിലുള്ളവര്‍ക്ക് പ്രതിഷേധവും ഉണ്ടായിരുന്നു.


സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി ചെര്‍ക്കളം അബ്ദുല്ലയെ നിയമിച്ചപ്പോള്‍ ഗോള്‍ഡനെ പരിഗണിക്കുമെന്ന് നേതൃത്വം സൂചന നല്‍കിയിരുന്നു. ചുമതലയേറ്റ് കാസര്‍കോട്ടെത്തിയ ചെര്‍ക്കളത്തിന് റയില്‍വെ സ്‌റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഗംഭീര വരവേല്‍പ് നല്‍കിയപ്പോള്‍ അതില്‍ ഗോള്‍ഡന്റെയും മഞ്ചേശ്വരം മണ്ഡലം നേതാക്കളുടെയും അഭാവം പ്രത്യേകം ശദ്ധിക്കപ്പെട്ടിരുന്നു.

തനിക്ക് സ്ഥാനം ലഭിക്കാത്തതിന്റെ പ്രതിഷേധം കൊണ്ടാണ് ഗോള്‍ഡന്‍ ചെര്‍ക്കളത്തിന്റെ സ്വീകരണത്തിന് എത്താത്തതെന്ന് വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടെ ചെര്‍ക്കളവും ഗോള്‍ഡനും മാനസികമായി അകന്നതായും വാര്‍ത്ത പരന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് ജില്ലാ ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അടിയന്തിരമായി ഗോള്‍ഡന് ടെക്‌സ്‌റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായതെന്നും സൂചനയുണ്ട്.

ചെര്‍ക്കളവും താനുമായും യാതോരുവിധ അകല്‍ചയുമില്ല. ചെര്‍ക്കളത്തിന്റെ സ്വീകരണത്തിന് പോകാതിരുന്നത് വീട്ടില്‍ കിടപ്പ് ചികിത്സയിലായത് കൊണ്ടാണ്. കുറച്ചുകാലമായി ചികിത്സയെ തുടര്‍ന്ന് താന്‍ നാട്ടിലെ മരണവീടുകളിലോ, വിവാഹ വീടുകളിലോ, പൊതുപരിപാടികളിലോ പോലും പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെര്‍ക്കളത്തെ എം.എല്‍.എയാക്കാനും മന്ത്രിയാക്കാനും പ്രവര്‍ത്തിച്ച തനിക്ക് അദ്ദേഹത്തിന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതിനെ തുടര്‍ന്ന് നല്‍കിയ സ്വീകരണ പരിപാടി വലിയ കാര്യമായി തോന്നുന്നില്ലെന്നും ഗോള്‍ഡന്‍ പറഞ്ഞു. പുതിയ പദവിയെ കുറിച്ചും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പഠിച്ചു വരികയാണ്. സ്ഥാനാരോഹണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍.

ടെക്‌സ്റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ പദവി അംഗീകാരം; ചെര്‍ക്കളവുമായി അകല്‍ചയില്ല: ഗോള്‍ഡന്‍മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ കൗണ്‍സില്‍ മെമ്പര്‍, ക്രൂസ് ചെയര്‍മാന്‍, മസ്‌ക്കറ്റ്- കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ സ്ഥാപക പ്രസിഡണ്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉപ്പള യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: ജമീല, കുഞ്ഞാമിന. മക്കള്‍: മുംതാസ്, സമീറ.

Keywords: Cherkalam Abdulla, Muslim-League, Leader, UDF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia