city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെളിക്കുളമായ ചെര്‍ക്കള - കല്ലടുക്ക റോഡ് പ്രവൃത്തിക്ക് നാലുതവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളില്ല

ബദിയടുക്ക: (www.kasargodvartha.com 09.06.2017) ചെളിക്കുളമായി വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയിലായ ചെര്‍ക്കള - കല്ലടുക്ക റോഡിന്റെ അറ്റകുറ്റ പണിക്കായി ഫണ്ട് വന്നെങ്കിലും ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഉക്കിനടുക്കയില്‍ നിന്ന് അടുക്കസ്ഥലവരെ 10 കിലോ മീറ്റര്‍ റോഡ് പൊതുമരാമത്ത് അനുവദിച്ച 17 ലക്ഷം രൂപ ചെലവാക്കി കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കിയെങ്കിലും കാസര്‍കോട് മണ്ഡലത്തിലെ ചെര്‍ക്കളയില്‍ നിന്ന് ഉക്കിനടുക്കവരെയുള്ള ബാക്കി ഭാഗമാണ് ദുരിത കടലായി നില്‍ക്കുന്നത്.

ചെളിക്കുളമായ ചെര്‍ക്കള - കല്ലടുക്ക റോഡ് പ്രവൃത്തിക്ക് നാലുതവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളില്ല

19 കിലോ മീറ്റര്‍ ദൂരമുള്ള ബാക്കി ഭാഗത്തിന്റെ അറ്റകുറ്റ പണി നടത്താന്‍ 24 ലക്ഷം രൂപയാണ് പൊതുമരാമത്ത് നീക്കിവെച്ചത്. നാല് തവണ ടെന്‍ഡര്‍ വിളിച്ചതായി ബദിയടുക്ക പൊതുമരാമത്ത് ഓഫീസ് അധികൃതര്‍ പറഞ്ഞു. എടനീര്‍, ബീജന്തടുക്ക, കാടമനെ, പള്ളത്തടുക്ക, ഉക്കിനടുക്ക ഭാഗങ്ങളില്‍ റോഡ് തോടായി മഴവെള്ളം കെട്ടി നില്‍ക്കുകയാണ്. മഴയ്ക്ക് മുമ്പ് നാട്ടുകാര്‍ മണ്ണിട്ട് കുഴി നികത്തിയ ഭാഗം ചെളിക്കുളമായി കാല്‍നട യാത്രക്കാര്‍ക്ക് പോലും നടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയാണ്.

കര്‍ണാടക ഭാഗത്തേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ് ഉള്‍പെടെ നിരവധി ബസുകളും ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും കടന്നുപോകുന്ന സംസ്ഥാന പാതയാണ് ഈ ദുരിതാവസ്ഥയില്‍ നില്‍ക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആദ്യ ബഡ്ജറ്റില്‍ ഈ റോഡിന്റെ മെക്കാഡം ടാറിങിനായി 30 കോടി രൂപയാണ് നീക്കി വെച്ചത്. എന്നാല്‍ ഉക്കിനടുക്ക മുതല്‍ 10 കിലോ മീറ്റര്‍ ദൂരം അട്ക്കസ്ഥല വരെ ഇന്‍വെസ്റ്റിഗേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുമരാമത്തിന് കത്ത് നല്‍കിയെങ്കിലും ബാക്കിയുള്ള 19 കിലോ മീറ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടി പോലും ഇതുവരെ നടന്നില്ല.

റോഡിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളും സന്നദ്ധ സംഘടനകളും സമരങ്ങള്‍ നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തിയിട്ട് പോലും റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമായില്ല. ഇതിനിടയ്ക്ക് നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിയെ നിരന്തരം ബന്ധപ്പെട്ട് റോഡിന്റെ ദുരിതാവസ്ഥ അറിയിച്ചതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് തീരുന്നതിന് മുമ്പ് മന്ത്രിയുടെ പ്രത്യേക താല്‍പര്യം പ്രകാരം കാസര്‍കോട് മണ്ഡലത്തില്‍പ്പെടുന്ന സ്ഥലത്തേക്ക് 24 ലക്ഷം രൂപയും മഞ്ചേശ്വര മണ്ഡലം ഭാഗത്തേക്ക് 17 ലക്ഷം രൂപയും അറ്റകുറ്റ പണിക്കായി അനുവദിക്കുകയായിരുന്നു.

എന്നാല്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥലങ്ങള്‍ അറ്റകുറ്റ പണി നടത്തിയില്ല. ഇതിനിടയ്ക്ക് ഈ റോഡ് ദേശീയ പാതയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള ദേശീയ പാതയുടെ പണി എന്ന് തീരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അതേസമയം അറ്റകുറ്റ പണിക്കായി ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത സ്ഥിതിയാണെന്നും ഫണ്ട് പാഴാകാതെ താല്‍പര്യമുള്ള ആര്‍ക്കാണെങ്കിലും വിളിച്ച് കൊടുത്ത് അറ്റകുറ്റ പണി നടത്തുമെന്നും സ്ഥലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Badiyadukka, Road, Road-Damage, Natives, Protest, Kasaragod, Cherkala Kalladka Road, No contractors to take tender of Cherkala Kalladka road. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia