city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന്

ബദിയടുക്ക: (www.kasargodvartha.com 07.10.2014) 2013 നവംബര്‍ 30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി ഇതുവരെയും തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബദിയടുക്കയില്‍ വിപുലമായ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുന്നു.

സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച നാല് മെഡിക്കല്‍ കോളജുകള്‍ മഞ്ചേരി, ഇടുക്കി, പത്തനംതിട്ടയിലെ കോന്നി, ബദിയടുക്കയിലെ ഉക്കിനടുക്ക എന്നിവയാണ്. ഇതില്‍ മഞ്ചേരി, ഇടുക്കി, രണ്ടാം ഘട്ടം പ്രഖ്യാപിച്ച പാലക്കാട് എന്നീ മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം കഴിഞ്ഞു. കോന്നിയുടെ പ്രവര്‍ത്തി പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടം പ്രഖ്യാപിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല.

മാത്രമല്ല നബാര്‍ഡിലേക്ക് സമര്‍പിച്ച പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് നേരത്തെ കര്‍മ്മ സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവരെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മറ്റു ജില്ലകളില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കാസര്‍കോട്ടുമാത്രം തുടങ്ങാത്തത് വികസന കാര്യത്തില്‍ കാസര്‍കോടിനോടുള്ള അവഗണനയുടെ മറ്റൊരു തെളിവാണ്.

ഈ അവഗണന മാറ്റിയെടുക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് നാട്ടുകാര്‍ ശക്തമായ സമരത്തിനിറങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ള പാവപ്പെട്ട രോഗികള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥ തുടരുകയാണ്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാട് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായി ജനങ്ങള്‍ സംശയിക്കുന്നു.

നവംബര്‍ ഒന്നിന് ചേരുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍ക്കും. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മാസ്റ്റര്‍ , എണ്മകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍, കര്‍മ്മ സമിതി ഭാരവാഹികളായ രാമപാട്ടാളി, ജഗന്നാഥ ഷെട്ടി, ബദറു്ദ്ദീന്‍ താശിം, മഹേശ് വളകുഞ്ച, എം.എസ്. ജനാര്‍ദനന്‍, ഹമീദ് പള്ളത്തടുക്ക, അബ്ദുര്‍ റഹ്മാന്‍ കോട്ട, ജ്ഞാനദേവ ഷേണായ്, ഐത്തപ്പ പട്ടാജെ, എം. അബ്ബാസ്, രാമ പട്ടാജെ, രവീന്ദ്ര റൈ, പ്രഭാശങ്കര്‍ മധൂര്‍, ശാന്‍ഭോഗ് പള്ളത്തടുക്ക എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന്

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia