city-gold-ad-for-blogger

നാല് സലഫി പ്രചാരകരുമായി ബന്ധമില്ലെന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ്

കോഴിക്കോട്: (www.kasargodvartha.com 09/09/2016) സലഫി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളായ നാല് പേരുമായി ഇപ്പോള്‍ ബന്ധമില്ലെന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ്. ശംസുദ്ദീന്‍ പാലത്ത്, കെ.കെ സക്കരിയ്യ സ്വലാഹി, അബ്ദുര്‍ റഊഫ് നദ് വി, സാജിദ് കരുവാരകുണ്ട് എന്നിവരുമായി യാതൊരു ബന്ധവുമില്ലെന്ന് വിസ്ഡം ഗ്രൂപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ശംസുദ്ദീന്‍ പാലത്തിന്റെ വിവാദ പരാമര്‍ശങ്ങളടങ്ങിയ പ്രഭാഷണത്തിനെതിരെ പബ്ലിക് പ്രോസിക്യൂട്ടറും മുസ്ലിം ലീഗ് നേതാവുമായ അഡ്വ സി. ഷുക്കൂര്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയ സാഹചര്യത്തിലാണ് വിസ്ഡം ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അതിന്റെ ആശയ പ്രബോധനങ്ങള്‍ക്കെതിരിലും സ്ഥാപനങ്ങള്‍ക്കെതിരിലും ശത്രുതാപരമായ നിലപാട് പുലര്‍ത്തുകയും ഈ കൂട്ടായ്മയുമായി ആശയ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരാണ് ഇവരെന്നും ഇവരെ വിസ്ഡം കൂട്ടായ്മയുമായി ചേര്‍ത്തുവെച്ച് ചില വാര്‍ത്തകള്‍ ഒറ്റപ്പെട്ട മാധ്യമങ്ങളില്‍ വരുന്നത് ദുരുദ്ദേശ്യപരമാണെന്നും വിസ്ഡം യോഗം കുറ്റപ്പെടുത്തി.

ഡോര്‍ ടു ഡോര്‍ മതപ്രബോധനത്തെ പരിഹസിക്കുക, ബഹുമത സമൂഹത്തിലെ ദഅവത്തില്‍ ആവശ്യമുള്ളിടങ്ങളില്‍ അന്യമത ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നതിനെതിരേ പ്രമാണങ്ങളെ മറച്ചു വെച്ചു ഖണ്ഡിക്കുക, ക്ഷേത്രങ്ങളിലെ ഏകദൈവ (തൗഹീദ്) പ്രഭാഷണങ്ങളെ പരിഹസിക്കുക, മൗദൂദി സാഹിബ് കൊണ്ടുവന്ന വ്യതിയാന ആശയങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളോട് ഇസ്ലാമിക പ്രമാണങ്ങള്‍ ഗ്രഹിച്ച ഏതൊരാള്‍ക്കും യോജിക്കാന്‍ കഴിയില്ല.

മതേതര സമൂഹത്തില്‍ മുസ്ലിംകള്‍ വര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് മാതൃക കാണിച്ച മൗലാനാ അബുല്‍ കലാം ആസാദ്, വക്കം മൗലവി, കെ.എം മൗലവി, കെ.എം സീതി സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ നേതാക്കളുടെ പ്രമാണബദ്ധമായ നിലപാടുകള്‍ക്കെതിരെ മതേതരത്വവും ജനാധിപത്യവും തള്ളിപ്പറഞ്ഞ് ഈ വിഭാഗം രംഗത്ത് വന്നിരുന്നു. ഈ സമയം ഇവരുടെ വാദങ്ങളെ ആശയപരമായി നേരിട്ട വിസ്ഡം വിഭാഗത്തിലെ മുജാഹിദ് പണ്ഡിതന്മാര്‍ക്കെതിരെ ഈ വിഭാഗം നടത്തിയ ഖണ്ഡന പ്രസംഗങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാപകമാണെന്നിരിക്കെ ചില തത്പര കക്ഷികള്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷനെ ഇവരുമായി ബന്ധിപ്പിച്ചു ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈസ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.കെ അഷ്‌റഫ്, അബൂബക്കര്‍ സലഫി, ഫൈസല്‍ മൗലവി, നബീല്‍ രണ്ടത്താണി, സി.പി സലീം, നാസിര്‍ ബാലുശ്ശേരി, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഹംസ മദീനി, ജനറല്‍ സെക്രട്ടറി കെ. സജാദ്, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.എന്‍ ശബീല്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം അഡ്വ. സി. ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തിട്ടുണ്ട്.

നാല് സലഫി പ്രചാരകരുമായി ബന്ധമില്ലെന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ്


Related News: 

Keywords:  Kasaragod, Kerala, Mujahid, Meet, Social networks, complaint, Islam, Salafi, Speech, Shamsudheen, Chevayoor native, News, SP, Complaint against Salafi preacher, No connection with 4 Salafi leaders: WISDOM group.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia