city-gold-ad-for-blogger
Aster MIMS 10/10/2023

കുമ്പളയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആഴ്ചകളായിട്ടും ഇളവില്ല; വ്യാപാരികള്‍ കടുത്ത ദുരിതത്തില്‍, അധികൃതര്‍ കണ്ണുതുറക്കണമെന്ന ആവശ്യം ശക്തം

കുമ്പള:  (www.kasargodvartha.com 07.08.2020) കുമ്പളയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആഴ്ചകളായിട്ടും ഇളവില്ല. ഇതോടെ വ്യാപാരികള്‍ കടുത്ത ദുരിതത്തിലായി. അധികൃതര്‍ കണ്ണുതുറക്കണമെന്ന ആവശ്യപ്പെട്ട് വ്യാപാരികളും നേതാക്കളും രംഗത്തെത്തി. കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ജൂലൈ 24നാണ് കുമ്പളയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്നും മറ്റ് കടകളൊന്നും തുറക്കരുതെന്നുമാണ് അധികൃതരുടെ നിര്‍ദേശം. 
കുമ്പളയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആഴ്ചകളായിട്ടും ഇളവില്ല; വ്യാപാരികള്‍ കടുത്ത ദുരിതത്തില്‍, അധികൃതര്‍ കണ്ണുതുറക്കണമെന്ന ആവശ്യം ശക്തം

മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പേരുണ്ടെന്ന് പറഞ്ഞാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരുതരത്തിലുള്ള ഇളവുകളും അധികൃതര്‍ നല്‍കാത്തത് വ്യാപാരികളെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. 

മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ച ഉപ്പളയില്‍ വ്യാപാരികളുടെ ബുദ്ധിമുട്ട് മനസിലാക്കി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുമ്പളയില്‍ അതുണ്ടായിട്ടില്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ പ്രദേശം കുമ്പളയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരം അപ്പുറമാണ്. എന്നിട്ടുപോലും കുമ്പള ടൗണിലെ കടകളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം തുടരുന്നത് നീതീകരിക്കാനാകില്ലെന്ന് ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു. 

ബലിപെരുന്നാള്‍ കണക്കിലെടുത്ത് കുമ്പളയിലെ കടകള്‍ മൂന്നുദിവസം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ചെവിക്കൊണ്ടില്ലെന്നാണ് പരാതി. പെരുന്നാളിന്റെ  ഭാഗമായി വസ്ത്രങ്ങളും ചെരുപ്പുകളും മറ്റ് സാധനങ്ങളും കുമ്പളയിലെ കടകളില്‍ എത്തിച്ചിരുന്നെങ്കിലും നിയന്ത്രണം നീക്കാതിരുന്നതിനാല്‍ ഒന്നും വിറ്റഴിക്കാന്‍ സാധിച്ചില്ല. ലക്ഷണക്കണക്കിന് രൂപയുടെ സാധനങ്ങള്‍ നശിച്ചുപോകുകയും ചെയ്തു. 

കുമ്പള ടൗണിലെ വ്യാപാരികളുടെ ദുരിതാവസ്ഥക്ക് മുമ്പില്‍ അധികൃതര്‍ കണ്ണടക്കരുതെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള ആവശ്യപ്പെട്ടു. ഏകദേശം ഒരു മാസമായി കുമ്പള ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പോലും ചുരുക്കം ചില സമയം മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഭീമമായ വാടകയും ഇതിനുപുറമേ  ഒരുപാട് വ്യാപാരികള്‍ പലവിധ ലോണുകളും എടുത്താണ് കച്ചവടം ചെയ്യുന്നത്. പെരുന്നാള്‍ സീസണ്‍ ലക്ഷ്യം വെച്ചുകൊണ്ട് ഇറക്കിയ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികള്‍ നശിച്ചു പോയി കൊണ്ടിരിക്കുകയാണ്. 

മാത്രമല്ല ഇതു മൂലം നിരവധി വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളും പട്ടിണി പരുവത്തിലാണ്. കണ്ടൈന്‍മെന്റ് സോണിന്റെ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും കുമ്പള ടൗണിലെ രണ്ട് വാര്‍ഡുകള്‍ ഇന്നും മൊത്തമായി കണ്ടൈന്‍മെന്റ് സോണ്‍ പരിധിയിലാണ്. സര്‍ക്കാരിന്റെ പുതിയ കണ്ടെയ്ന്‍മെന്റ് സോണിലെ മാനദണ്ഡത്തെ ഇളവുകള്‍ ഉപയോഗിച്ചുകൊണ്ട് കുമ്പള ടൗണിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും എത്രയും പെട്ടെന്ന് തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ടനടപടി  ഉണ്ടാകണമെന്ന് അഷ്‌റഫ് കര്‍ള ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 


Keywords: Kasaragod, News, Kerala, COVID19, Trending, Concession, Restriction, Employees,  No concessions in COVID19 restrictions for weeks in Kumbala
 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL