city-gold-ad-for-blogger

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒമ്പത് മുതല്‍ നിയമാനുസൃതമായ കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം യാത്ര സൗജന്യമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 04.07.2019) സര്‍ക്കാര്‍- എയ്ഡഡ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ ടി ഒയുടെയോ ബസ് ഓണേര്‍സ് അസോസിയേഷന്റെയോ പാസ് നിര്‍ബന്ധമാണെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ യോഗം അറിയിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ വര്‍ഷം ആരംഭത്തിന് മുമ്പോ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കകമോ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെയും ബസ് ഉടമസ്ഥ സംഘത്തിന്റെയും യോഗങ്ങള്‍ കലക്ടര്‍ വിളിച്ച് ചേര്‍ക്കുമായിരുന്നു. എന്നാല്‍ ഈ അധ്യയന വര്‍ഷമാരംഭിച്ച് മാസം കഴിഞ്ഞിട്ടും അത്തരം യോഗം വിളിച്ചു ചേര്‍ക്കാന്‍
ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. മാത്രമല്ല കൃത്യമായ പരിശോധനയിലൂടെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പാസ് അനുവദിക്കുന്നതിന് പകരം യാതൊരു പരിശോധനയുമില്ലാതെ അനര്‍ഹര്‍ക്കാണ് ആര്‍ ടി ഒ അധികൃതര്‍ പാസ് അനുവദിക്കുന്നത്. നിരുത്തരവാദപരമായ ഈ സമീപനമാണ് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടവരുത്തുന്നത്. അടിയന്തിരമായി ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ജൂണ്‍ ഒമ്പതു മുതല്‍ അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്നും ജൂലൈ ഒമ്പതു മുതല്‍ പാസ് പരിശോധന കര്‍ശനമാക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ ജോ. സെക്രട്ടറി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഗിരീഷ് അധ്യക്ഷത വഹിച്ചു. സി എ മുഹമ്മദ് കുഞ്ഞി, എം ഹസൈനാര്‍, പി എ മുഹമ്മദ് കുഞ്ഞി, ശ്രീപതി, രാധാകൃഷ്ണന്‍, സി രവി, പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒമ്പത് മുതല്‍ നിയമാനുസൃതമായ കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം യാത്ര സൗജന്യമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bus Owners Association, No concession for students from July 9th with out concession card: Bus operators association
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia