കഞ്ചാവ്- മണല്‍ മാഫിയയെ തുരത്താന്‍ തുടങ്ങിയ ഓപ്പറേഷന്‍ ബ്ലൂലൈറ്റ് നമ്പറിലേക്ക് പരാതികള്‍ എത്തുന്നില്ല; പിന്നില്‍ മാഫിയകളുടെ ഭീഷണിയെന്ന് സംശയം, വിവരങ്ങള്‍ നല്‍കുന്നവരെകുറിച്ചുള്ള സൂചന പോലീസിന് പോലും കിട്ടില്ല: ജില്ലാ പോലീസ് ചീഫ്
Nov 13, 2017, 13:42 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2017) കഞ്ചാവ്- മണല്‍ മാഫിയയെ തുരത്താന്‍ തുടങ്ങിയ ഓപ്പറേഷന്‍ ബ്ലൂലൈറ്റ് നമ്പറിലേക്ക് പരാതികള്‍ എത്തുന്നില്ലെന്ന് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ പറഞ്ഞു. മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങള്‍ കഞ്ചാവ് കടത്തിന്റെയും വില്‍പനയുടെയും ഹബ്ബായി മാറുന്നുവെന്ന പരാതിയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇതിനായി തുടങ്ങിയ ടോള്‍ ഫ്രീ നമ്പറിലേക്ക് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ എത്തുന്നില്ലെന്ന് ജില്ലാ പോലീസ് ചീഫ് പറഞ്ഞത്.
9497975812 എന്നതാണ് ഓപ്പറേഷന്‍ ബ്ലൂലൈറ്റ് നമ്പര്‍. ഇതിലേക്ക് ആരെങ്കിലും വിളിച്ച് വിവരങ്ങള്‍ അറിയിച്ചാല്‍ അവരെ കുറിച്ച് ഡിജിപി അല്ലാതെ മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കാര്‍ക്കും വിവരങ്ങള്‍ അറിയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണില്ലാതെ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള കഞ്ചാവ് വില്‍പനയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നുവരുന്നത്.
വിദ്യാലയ പരിസരത്ത് കുട്ടികള്‍ക്ക് കഞ്ചാവെത്തിക്കുന്നവരെ എത്ര ചെറിയ അളവിലുള്ള കഞ്ചാവായാലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം 75 കിലോ കഞ്ചാവ് പിടികൂടിയത് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ നാട്ടില്‍ നടക്കുന്ന മുഴുവന്‍ കഞ്ചാവ് വില്‍പനയും പിടികൂടാന്‍ കഴിയുമെന്നും എസ് പി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Police, sand mafia, No complaints via Operation blue light number