city-gold-ad-for-blogger

സ്വകാര്യ ബസുകള്‍ക്കു പിറകെ കെ എസ് ആര്‍ ടി സി ബസുകളും ഓട്ടം നിര്‍ത്തി; ചെര്‍ക്കള- കല്ലട്ക്ക റൂട്ടില്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍

ബദിയടുക്ക: (www.kasargodvartha.com 07.02.2018) ചെര്‍ക്കള- കല്ലട്ക്ക അന്തര്‍ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ പണിമുടക്കിയതിനു പിറകെ കെ എസ് ആര്‍ ടി സി ബസുകളും ഓട്ടം നിര്‍ത്തി. തകര്‍ന്നു തരിപ്പണമായ ഈ റോഡിലൂടെ സര്‍വീസ് അസാധ്യമായതോടെയാണ് സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. ബസ് സമരം ബുധനാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ബസ് സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. ഇതിനിടയിലാണ് സ്വകാര്യ ബസ് തൊഴിലാളികളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി ബസുകളും ഓട്ടം നിര്‍ത്തിവെച്ചത്. കര്‍ണാടക കെഎസ്ആര്‍ടിസി ബസുകള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓടിയില്ല. 25 സ്വകാര്യ ബസുകളും 20 കര്‍ണാടക കെ എസ് ആര്‍ ടി സി ബസുകളും 15 കേരള എസ് ആര്‍ ടി സി ബസുകളുമാണ് ഓട്ടം നിര്‍ത്തിയിരിക്കുന്നത്.

സ്വകാര്യ ബസുകള്‍ക്കു പിറകെ കെ എസ് ആര്‍ ടി സി ബസുകളും ഓട്ടം നിര്‍ത്തി; ചെര്‍ക്കള- കല്ലട്ക്ക റൂട്ടില്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍

ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചതോടെ നൂറു കണക്കിന് യാത്രക്കാരാണ് വലയുന്നത്. എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു, മാതൃകാ പരീക്ഷകള്‍ ആരംഭിച്ചതിനു ശേഷമുള്ള സമരം രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാഴ്ത്തിയിട്ടുണ്ട്. പൂര്‍ണമായും തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയാല്‍ മാത്രമേ ഇതുവഴിയുള്ള വാഹന ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ. ചെര്‍ക്കള മുതല്‍ നെല്ലിക്കട്ട വരെയുള്ള ഭാഗങ്ങളില്‍ ഒരു മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. നെല്ലിക്കട്ട മുതല്‍ പെര്‍ള വരെയും പെര്‍ള മുതല്‍ കര്‍ണാടക അതിര്‍ത്തിയായ അടുക്കസ്ഥല വരെയും അറ്റകുറ്റപ്പണി നടത്തുന്നതിനായി കരാര്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കരാറുകാരന്‍ കരിങ്കല്‍ ചീടുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ടാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് പണി തുടങ്ങാന്‍ കഴിഞ്ഞില്ല. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ നെല്ലിക്കട്ടയില്‍ എത്തിച്ചതായും ടാര്‍ വന്നാല്‍ ബുധനാഴ്ച തന്നെ പണി തുടങ്ങുമെന്നും കരാറുകാരന്‍ കെ. മുഹമ്മദ് കുഞ്ഞി വ്യക്തമാക്കി.

അറ്റകുറ്റപ്പണിക്ക് ആവശ്യമായ ടാറുമായുള്ള ലോറികള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് ബദിയടുക്ക സെക്ഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ടി ഹാരിസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Badiyadukka, KSRTC-bus, Road-damage, No bus service in Cherkala- Kalladkka Road.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia