സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ ബസിനായി കാത്തിരിക്കണം; വീട്ടിലെത്തുമ്പോള്‍ രാത്രിയാകുന്നു, വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍
Oct 13, 2017, 17:03 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 13.10.2017) സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ ബസിനായി കാത്തിരിക്കണം. വീട്ടിലെത്തുമ്പോള്‍ രാത്രിയാകുന്നു. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ചട്ടഞ്ചാലിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരിതം നേരിടേണ്ടിവരുന്നത്.
ഹയര്‍ സെക്കന്‍ഡറി ക്ലാസ് അവസാനിക്കുന്ന 4.45 ന് ബസ് സ്‌കൂള്‍ സ്റ്റോപ്പില്‍ നിന്നും പോയിട്ടുണ്ടാവും. പിന്നീട് ബസ് വരുന്നത് 5.45 നാണ്. അതും ചിലപ്പോള്‍ വന്നാലായി. കോളിയടുക്കം, ദേളി, പരവനടുക്കം, ചെമ്മനാട് സ്ഥലങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി.ബസ് മാത്രമാണ്. രാവിലെ 7.30 ന് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി തിരിച്ചെത്തുന്നത് 6.30 മണിയോടു കൂടിയാണ്. വിദ്യാര്‍ത്ഥികളുടെ ദുരിതം അകറ്റാനായി നിലവില്‍ 4.45 സര്‍വീസ് നടത്തുന്ന ബസ് അഞ്ചു മണിക്ക് സര്‍വീസ് നടത്തിയോ, പുതിയ ബസ് സര്‍വീസ് ആരംഭിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചന്ദ്രഗിരിപാലം ദേളി വഴി ചട്ടഞ്ചാല്‍, മേല്‍പറമ്പ്, പൊയ്‌നാച്ചി ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തണമെന്ന് സിപിഐ പാലിച്ചിയടുക്കം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് നിവേദനം നല്‍കി. പാടെ തകര്‍ന്നിരിക്കുന്ന പാലിച്ചിയടുക്കം -കോണാത്തുമൂല- കാട്ടാമ്പള്ളി കുന്നില്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം അസി. സെക്രട്ടറി ബിജു ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. രാജന്‍, കെ. സുകുമാരന്‍, എ. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chattanchal, school, Students, No bus service after school time; Students in trouble