Passenger Complaints | കാസർകോട് കെഎസ്ആർടിസി ഡിപ്പോയിൽ ഇരിപ്പിടത്തിൽ ഫാനില്ല; യാത്രക്കാർ ബസ് കാത്ത് വിയർക്കുന്നു
● ഡിപ്പോയിൽ ബസ് കാത്തിരിക്കുന്ന സ്ഥലത്ത് സീലിങ് ഫാനുകൾ സ്ഥാപിക്കാനാവശ്യമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
● മഴ മാറി ചൂട് കനത്തതോടെയാണ് യാത്രക്കാർക്ക് ചൂട് അസഹ്യമാവുന്നത്.
കാസർകോട്: (KasargodVartha) ബസുകളുടെ കുറവ് യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുമ്പോൾ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തിരിപ്പ് സ്ഥലത്ത് സീലിങ് ഫാനുകൾ സ്ഥാപിക്കാത്തത് യാത്രക്കാർക്ക് മറ്റൊരു ദുരിതമാകുന്നു. ബസുകളുടെ കുറവുമൂലം വൈകുന്നേരം ആറ് മണിക്ക് ശേഷം മണിക്കൂറുകളോളമാണ് യാത്രക്കാർ ഡിപ്പോയിൽ ബസ് കാത്തു നിൽക്കേണ്ടി വരുന്നത്.
ഈ സമയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതും. ഒന്ന് ഇരിക്കണമെങ്കിൽ യാത്രക്കാർ ബസ് കാത്തിരിക്കുന്ന സ്ഥലത്ത് ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും സീലിങ് ഫാനുകൾ സ്ഥാപിക്കാത്തതാണ് യാത്രക്കാർ വിയർത്തൊലിക്കാൻ കാരണമാകുന്നത്. മഴ മാറി ചൂട് കനത്തതോടെയാണ് യാത്രക്കാർക്ക് ചൂട് അസഹ്യമാവുന്നത്.
ഡിപ്പോയിൽ ബസ് കാത്തിരിക്കുന്ന സ്ഥലത്ത് സീലിങ് ഫാനുകൾ സ്ഥാപിക്കാനാവശ്യമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ദേശീയപാതയിൽ വൈകുന്നേരങ്ങളിൽ ബസുകളുടെ കുറവ് റാഷിദ് മൊഗ്രാൽ നേരത്തെ ഇ-മെയിൽ സന്ദേശം വഴി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
#KasaragodNews #KSRTC #BusShortage #CeilingFans #TransportationProblems #KeralaNews #KasargodVartha