city-gold-ad-for-blogger

ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചു; രോഗികള്‍ ദുരിതത്തില്‍

കാസര്‍കോട്:(www.kasargodvartha.com 12.04.2016) ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നു ദിവസം പിന്നിട്ടു. ബ്ലഡ് ബാങ്കിലെ ശീതീകരണ സംവിധാനത്തിനുണ്ടായ തകരാര്‍ മൂലമാണ് രക്തം സൂക്ഷിക്കുന്നതിന് തടസം നേരിട്ടത്.

അന്തരീക്ഷ താപനില ഉയര്‍ന്ന സമയങ്ങളില്‍ മറ്റു സമയങ്ങളെ അപേക്ഷിച്ച് രക്തം വേഗത്തില്‍ കട്ടപിടിക്കുന്നു. അതിനാല്‍ പുറത്തെ താപനില വര്‍ധിക്കുന്നതിനനുസരിച്ച് ഉയര്‍ന്ന തോതില്‍ ശീതീകരിക്കേണ്ടതായി വരുന്നു. എന്നാല്‍ ശീതീകരണ സംവിധാനം തകരാറിലായതോടെ ഇതിനു സാധിക്കാതെ വരികയാണ്.

ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന രക്തം കാഞ്ഞങ്ങാട്ടേക്കു മാറ്റിയിരുന്നു. വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കുവേണ്ടി രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവരില്‍ നിന്നുപോലും കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ രക്തം ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് രക്തം കൊണ്ടുവന്നത് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് യൂണിറ്റില്‍ നിന്നുമാണ്.

രക്തദാനത്തിനായി കാസര്‍കോട്ടേക്ക് വന്നവര്‍ ഒടുവില്‍ കാഞ്ഞങ്ങാട് പോയി രക്തം ദാനം ചെയ്യേണ്ട അവസ്ഥയുമുണ്ടായി. ബ്ലഡ് ബാങ്കില്‍ രക്തം സൂക്ഷിക്കാന്‍ സാധിക്കാത്തതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. തകരാറുകള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചു; രോഗികള്‍ ദുരിതത്തില്‍

Keywords : General-hospital, Blood donation, Kasaragod, Kanhangad, Blood Bank, Error, Difficulty For Mass, Hospital Authorities, No blood bank service in General hospital. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia