city-gold-ad-for-blogger

പരീക്ഷാ ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ അധികഡ്യൂട്ടി ചെയ്ത ജീവനക്കാരന് ആനുകൂല്യം നിഷേധിച്ചതായി ആരോപണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2017) പരീക്ഷാ ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ അധികഡ്യൂട്ടി ചെയ്ത ജീവനക്കാരന് ആനുകൂല്യം നിഷേധിച്ചതായി ആരോപണം.  ഹൊസ്ദുര്‍ഗ് ഗവ ഹയര്‍സെക്കന്‍ഡറിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷാ ഉത്തരകടലാസ് സൂക്ഷിപ്പും വാല്യുവേഷനുമായി ബന്ധപ്പെട്ട് അധിക ഡ്യൂട്ടിചെയ്ത ജീവനക്കാരനാണ് അധികൃതരുടെ അവഗണന നേരിടേണ്ടിവരുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തിലെ ജീവനക്കാരനും ബധിരനും മൂകനുമായ പ്രാശന്ത് കുമാറിനാണ് ഉത്തരകടലാസിന്റെ രാത്രി കാല വാച്ച്മാനായി പ്രിന്‍സിപ്പാള്‍ നിയോഗിച്ചത്. ശാരീക യോഗ്യതകളുള്ള ജീവനക്കാര്‍ നിലനില്‍ക്കെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ സെക്യൂരിറ്റിജോലിക്ക് നിയമിച്ചതുതന്നെ ചട്ടവിരുദ്ധമാണ്. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഒമ്പതു മണിവരെ സത്യസന്ധതയോടെ സെക്യൂരിറ്റി ജോലി ചെയ്ത പ്രശാന്ത്കുമാറിന് പ്രതിദിനം 250 രൂപ പ്രകാരം 20 ദിവസംത്തേക്ക് 5000 രൂപ പ്രതിഫലമായി ലഭിക്കണം. എന്നാല്‍ രണ്ട് ദിവസത്തെ ശമ്പളമായ 500 രൂപ മാത്രമാണെ് പ്രിന്‍സിപ്പാള്‍ ബധിരനും മൂകനുമായ ജീവനക്കാരന് നല്‍കിയത്.

വേതനത്തിനായി പല തവണ സമീപിച്ചപ്പോഴും താങ്കള്‍ ഡ്യൂട്ടിയെടുത്തിട്ടില്ലെന്നും പണിയെടുക്കാതെ വേതനം താരാന്‍ കഴിയില്ലെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ മറുപടി. അതേസമയം പ്രശാന്ത്കുമാര്‍ 20 ദിവസവും ഡ്യൂട്ടിയെടുത്തിട്ടുണ്ടെന്നും ഡ്യൂട്ടി ദിവസങ്ങളില്‍ ഒപ്പിട്ട രേഖകള്‍ പ്രിന്‍സിപ്പാളിന്റെ കൈവശമുണ്ടെന്നുമാണ് പ്രശാന്ത്കുമാറിന്റെ ബന്ധുക്കള്‍ പറയുന്നത്. വാല്യുവേഷന്‍ ജോലിയുമായി ബന്ധപ്പെട്ട് 65 ദിവസത്തെ കേന്ദ്രത്തിന്റെ കാവല്‍ ജോലയുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. പരാതി സംബന്ധിച്ച് ഹയര്‍സെക്കന്‍ഡറി വിഭാഗം കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി തെളിവെടുത്തു.

അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അനുവദിക്കപ്പെട്ട തുകയില്‍ ബാക്കി വന്ന 630 രൂപയില്‍ 500 രൂപയാണ് പ്രശാന്തിന് നല്‍കിയതെന്നും 4300 രൂപ ഹയര്‍സെക്കന്‍ഡറിയേറ്റില്‍ നിന്ന് ഇനിയും ലഭിക്കാനുണ്ടെന്നുമാണ് പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തിയത്.

വാല്യുവേഷന്‍ കാലത്ത് വാച്ച്മാനെ നിയമിച്ചിട്ടില്ലെന്നും ഈ ഇനത്തില്‍ ഹയര്‍സെകന്‍ഡറി ഡയറ്കടറേറ്റിന് ചല്ലികാശ് ചിലവഴിക്കേണ്ടിവന്നിട്ടില്ലെന്നും മുന്‍കാലങ്ങളില്‍ ബിനാമി പേരില്‍ ബന്ധപ്പെട്ടവര്‍ ഈ തുക തട്ടിയെടുക്കുകയായിരുന്നു പതിവെന്നും ഇത്തരത്തില്‍ തുക തട്ടിയടുത്ത് പരിചയമുളള്ളവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പ്രിന്‍സിപ്പാള്‍ മോഹനന്‍ മാതമംഗലം പറയുന്നു.
പരീക്ഷാ ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ അധികഡ്യൂട്ടി ചെയ്ത ജീവനക്കാരന് ആനുകൂല്യം നിഷേധിച്ചതായി ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, No benefit for security employee, Allegation

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia