അടിസ്ഥാന സൗകര്യമില്ല; ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയെ കിടത്തിയത് നിലത്ത്
Oct 24, 2014, 21:19 IST
കാസര്‍കോട്: (www.kasargodvartha.com 24.10.2014) ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യമില്ല. പലരും കിടക്കുന്നതാവട്ടെ നിലത്ത് ബെഡ് വിരിച്ച്. വെള്ളിയാഴ്ച വൈകിട്ട് മഞ്ചേശ്വരം ദൈഗോളിയില്‍നിന്നുമെത്തിയ 35 കാരിയായ പൂര്‍ണ ഗര്‍ഭിണിക്ക് ബെഡും കിട്ടിയില്ല. അവര്‍ കിടക്കേണ്ടിവന്നത് ബെഡ്ഷീറ്റ് വിരിച്ച് തറയില്‍.
35 കാരി വീട്ടുകാരോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ പരിശോധിച്ചശേഷം അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുനന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഒന്നാവാര്‍ഡില്‍ എത്തിയപ്പോള്‍ തറയില്‍ കിടത്തിയ ഗര്‍ഭിണികളെയാണ് ബന്ധുക്കള്‍ കണ്ടത്. പൂര്‍ണ ഗര്‍ഭിണിയാണെന്നും തറയില്‍കിടക്കാന്‍ കഴിയില്ലെന്നും പറഞ്ഞെങ്ങിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ഇവിടെ സൗകര്യം ഉള്ളതിനെക്കാള്‍ ഏറെ ഗര്‍ഭിണികളെ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും അത്യാവശ്യമാണെങ്കില്‍ ബെഡ്ഷീറ്റ് വിരിച്ച് കിടന്നാല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.
ആറ് നിലയുള്ള ആശുപത്രിക്ക് ഇപ്പോള്‍ 200 ല്‍ അധികം പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയില്‍ അധികം രോഗികളാണ് ഇപ്പോള്‍ കിടത്തിചികിത്സയ്ക്കായുള്ളത്. നിരവധിതവണ അധികൃതരോട് പലസംഘടനകളും ആശുപത്രിയുടെ ഇല്ലായ്മകളെകുറിച്ച് പ്രത്യേകം പരാതിപറഞ്ഞെങ്കിലും ഇതുവരെ പരിഹാരമൊന്നും ഉണ്ടായില്ലെന്നും രോഗികളും ജീവനക്കാരും പറയുന്നു.

Keywords: General Hospital, Bed, Bed sheet, Patient, Pregnant, Admit, Treatment, Doctor, No bed for patients in General Hospital.
Advertisement:
Advertisement: