city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്ഘാടനം കഴിഞ്ഞിട്ടും ഗതാഗത യോഗ്യമല്ലാതെ മലങ്കരെ പാലം

മുണ്ട്യത്തടുക്ക: (www.kasargodvartha.com 31.07.2017) എന്‍മകജെ പഞ്ചായത്തിലെ മലങ്കരെ പാലം ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ ഗതാഗത യോഗ്യമല്ല. അപ്രോച്ച് റോഡില്ലാത്തതാണ് ഗതാഗതത്തിനു തടസമാകുന്നത്. മുണ്ട്യത്തടുക്ക- മലങ്കരെ- പജ്ജാനം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 14 കോടി രൂപ മുടക്കിയാണ് റോഡും പാലവും നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ പാലം നിര്‍മിക്കുകയും അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുമായിരുന്നു.

ഷേണി സ്‌കൂള്‍, ഷേണി വില്ലേജ്, ബാഡൂര്‍ ഐ ടി ഐ, എന്‍മകജെ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാതയാണ് ഇത്. ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ആശ്രയിക്കുന്ന ഈ പാതയില്‍ പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മൂന്ന് വര്‍ഷമായിട്ടും അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് പ്രതിഷേധാര്‍ഹമാണ്.

എത്രയും പെട്ടെന്ന് അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉദ്ഘാടനം കഴിഞ്ഞിട്ടും ഗതാഗത യോഗ്യമല്ലാതെ മലങ്കരെ പാലം

Keywords: Kerala, kasaragod, news, Bridge, Road, Approach Road, Enmakaje Panchayath, Transportation, Inaugrated, Peoples Depending, No approach road for Malangare bridge; protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia