city-gold-ad-for-blogger

നഗരസഭയുടെ ഉത്തരവിന് പുല്ലുവില; തിരക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് അനധികൃത കയറ്റിറക്ക്, യാത്രക്കാരെ ഇറക്കാന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടാല്‍ പിഴയീടാക്കുന്ന പോലീസും ആര്‍ടിഒയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍

നീലേശ്വരം: (www.kasargodvartha.com 08.05.2019) ട്രാഫിക് മോണിറ്ററി കമ്മറ്റിയുടേയും നഗരസഭയുടെയും തീരുമാനം കാറ്റില്‍ പറത്തി തിരക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് അനധികൃത കയറ്റിറക്ക്. നീലശ്വരം രാജാ റോഡിലാണ് അനധികൃത കയറ്റിറക്ക് നടത്തുന്നതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് പതിവാകുന്നത്.

രാവിലെ എട്ട് മണി വരെയും വൈകീട്ട് മൂന്നു മണി മുതല്‍ ആറു മണി വരെയും വലിയ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് കയറ്റിറക്ക് നടത്തരുതെന്ന് നഗരസഭയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് വിളിച്ചുചേര്‍ത്ത ട്രാഫിക് മോണിറ്ററി കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് ആഴ്ച്ചകളുടെ ആയുസ് മാത്രമെ ഉണ്ടായുളളൂ. തുടക്കത്തില്‍ ഈ തീരുമാനം പാലിച്ചിരുന്നുവെങ്കിലും പിന്നീടത് പഴയ പടിയായി മാറി.

നഗരസഭയുടെ ഉത്തരവിന് പുല്ലുവില; തിരക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് അനധികൃത കയറ്റിറക്ക്, യാത്രക്കാരെ ഇറക്കാന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടാല്‍ പിഴയീടാക്കുന്ന പോലീസും ആര്‍ടിഒയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍

ഹൈവേ ജംങ്ങ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജംങ്ങ്ഷന്‍ വരെയുള്ള കയറ്റിറക്കാണ് മിക്കപ്പോഴും ഗതാഗതകുരുക്കിന് കാരണമാകുന്നത്. ഇവിടങ്ങളില്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അതിനും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. യാത്രക്കാരെ ഇറക്കാന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടാല്‍ വന്‍ തുക പിഴയിടാക്കി ദ്രോഹിക്കുന്ന പോലീസും ആര്‍ ടി ഒ അധികൃതരും, കയറ്റിറക്കിനായി ഏറെ നേരം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം ഉണ്ടാകുമ്പോള്‍ നടപടി എടുക്കുന്നില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.


Keywords:  Kerala, News, Neeleswaram, Kasaragod, Auto Driver, RTO, Police, No action against Illegal loading and unloading.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia